|    Sep 24 Sun, 2017 6:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സി-ആപ്റ്റ് ആധുനികവത്കരിക്കും വിദ്യാഭ്യാസമന്ത്രി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയ്‌നിങ്(സി-ആപ്റ്റ്) നെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുകയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
ബി സത്യന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സി-ആപ്റ്റ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നാല് ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീനുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണ്. ഇതു സ്ഥാപിതമാകുന്നതോടെ ലോട്ടറി അച്ചടി പ്രതിമാസം മൂന്നുകോടിയില്‍നിന്നു 15 കോടിയാക്കി ഉയര്‍ത്താനാവും.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 750 കിലോവോള്‍ട്ടിന്റെ ട്രാന്‍സ്‌ഫോമറും 450 കിലോവോള്‍ട്ടിന്റെ ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. നവീകരണത്തിന്റ ഭാഗമായി ബഹുനില മന്ദിരത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പ്രാരംഭനടപടി ആരംഭിച്ചുകഴിഞ്ഞു. നവീകരണത്തിനായി 20.90 കോടിയുടെ പദ്ധതി തയ്യാറാക്കി ആസൂത്രണ ബോര്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക