|    Oct 18 Wed, 2017 7:39 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സിസ്റ്റര്‍ അഭയയുടെ പിതാവ് തോമസ് അന്തരിച്ചു

Published : 25th July 2016 | Posted By: SMR

കോട്ടയം: സിസ്റ്റര്‍ അഭയയുടെ പിതാവ് അരീക്കര ഐക്കരക്കുന്നേല്‍ തോമസ് മാത്യു(72).സംസ്‌കാരം പിന്നീട് അരീക്കര സെന്റ് റോക്കീസ് പള്ളി സെമിത്തേരിയില്‍. മൃഗസംരക്ഷണവകുപ്പ് മുന്‍ജീവനക്കാരനാണ്.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. ഇന്നലെ വൈകിട്ട് 5.55ന് തലയോലപ്പറമ്പ് പൊതി മേഴ്‌സി ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം മോനിപ്പള്ളി എംയുഎം ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലീലാമ്മ. മകന്‍: ബിജു. മരുമകള്‍: നോബി.1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിന്റെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തോമസ് ദീര്‍ഘകാലം നിയമയുദ്ധം നടത്തിയിരുന്നു. ഇടക്കാലത്ത് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐയുടെ നീക്കത്തെ ചോദ്യം ചെയ്ത് ഇദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. സിബിഐ നീക്കം കോടതി തടയുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിക്ക് കാത്തുനില്‍ക്കാതെയാണ് തോമസ് യാത്രയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക