|    Oct 19 Thu, 2017 2:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിസേറിയന്‍ പ്രസവങ്ങളുടെ വര്‍ധന തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളും – മന്ത്രി നഡ്ഡ

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് സിസേറിയന്‍ പ്രസവങ്ങളുടെ വര്‍ധന തടയുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ട് വരുകയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ പി നഡ്ഡ അറിയിച്ചു. ചില സംസ്ഥാനങ്ങളില്‍ അസാധാരണമായ വിധത്തില്‍ സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിലെ ആശങ്ക അറിയിച്ചു കൊണ്ട് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാഗാന്ധി അയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ പടിയെന്ന നിലയില്‍ സിജിഎച്ച്എസിന് കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള എല്ലാ സ്വകാര്യ ആശുപത്രികളോടും അവര്‍ കൈകാര്യം ചെയ്യുന്ന പ്രസവങ്ങളില്‍, സിസേറിയന്‍ പ്രസവങ്ങളെത്ര, സാധാരണ പ്രസവങ്ങള്‍ എത്ര എന്നതിനെ സംബന്ധിച്ച വിവരം പ്രാധാന്യത്തോടെ ആശുപത്രിയുടെ റിസപ്ഷന്‍ ഭാഗത്ത് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിസേറിയന്‍ പ്രസവങ്ങളുടെ വര്‍ധനവ് മൂലമുള്ള പ്രശ്‌നങ്ങളും പ്രതിവിധിയും, റിപോര്‍ട്ടും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. സിസേറിയന്‍ ഏറ്റവും അനിവാര്യമായ ഗര്‍ഭിണികളില്‍ മാത്രമേ അത്‌ചെയ്യാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഇതിന് പുറമെ ലഭ്യമായ ആരോഗ്യ സൗകര്യങ്ങളെ കുറിച്ച് സംസ്ഥാന ഗവണ്‍മെന്റുകള്‍ ഓഡിറ്റ് നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക