|    Aug 18 Sat, 2018 10:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിസേറിയന്‍ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം: ഹരജി തള്ളി

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആശുപത്രികളില്‍ നടക്കുന്ന സിസേറിയന്‍ പ്രസവങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. ഹരജി ബാലിശമാണെന്നു കണ്ടെത്തിയ കോടതി, ഹരജിക്കാരനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പ്രസവ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാന്‍ ഒരു നയമില്ലാത്തതിനാല്‍ ആരോഗ്യ മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനവും ദുരുപയോഗവുമാണ് ആശുപത്രികളില്‍ നടക്കുന്നതെന്നാണ് ഹരജിക്കാരനായ റീപക് കന്‍സല്‍ കോടതിയില്‍ വാദിച്ചത്. ആശുപത്രികളും പ്രസവാശുപത്രികളും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അനാവശ്യമായാണ് പലപ്പോഴും പ്രസവ ശസ്ത്രക്രിയകള്‍ക്ക് നിര്‍ബന്ധിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss