|    Sep 25 Tue, 2018 3:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിസേറിയനു ശേഷം ചികില്‍സയിലിരുന്ന യുവതി മരിച്ചു

Published : 24th August 2018 | Posted By: kasim kzm

പുനലൂര്‍: സിസേറിയനു ശേഷം ചികില്‍സയിലിരുന്ന യുവതി മരിച്ചു. എസ്ബിഐ പുനലൂര്‍ ശാഖയിലെ ക്ലറിക്കല്‍ ജീവനക്കാരിയും കൊട്ടാരക്കര പുത്തൂര്‍ ആറ്റുവാശ്ശേരി കിരണ്‍ ചന്ദ്രന്റെ ഭാര്യയുമായ ജി ആര്‍ രേഷ്മ(25)യാണ് മരിച്ചത്. പുനലൂര്‍ ടിബി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ 21നാണ് രേഷ്മയെ പ്രസവശ്രുശ്രൂഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ എഴേമുക്കാലോടെ സിസേറിയന്‍ പൂര്‍ത്തിയാക്കുകയും രേഷ്മ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്നേദിവസം വൈകുന്നേരം അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റി. എന്നാല്‍ രാത്രി മുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച രേഷ്മയ്ക്ക് ഇഞ്ചക്ഷനും ഗുളികകളും നല്‍കിയതായി അറിയുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 5.45ഓടെ മരണപ്പെടുകയായിരുന്നു.വിവരമറിഞ്ഞ ബന്ധുക്കള്‍ ഉള്‍പ്പെടെ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടുകയും ഇത് നേരിയ വാക്കേറ്റങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തു. രേഷ്മയുടെ ഭര്‍ത്താവ് കിരണിനു വിദേശത്താണ് ജോലി. ഇയാളുടെ പരാതിയിന്‍മേല്‍ കേസെടുത്ത പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌േമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു. കുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുത്തയം ചരുവിള പുത്തന്‍വീട്ടില്‍ രാജപ്പന്‍ പിള്ള-ഗോമതി ദമ്പതികളുടെ മകളാണ് രേഷ്മ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss