|    May 26 Sat, 2018 7:40 pm
FLASH NEWS
Home   >  Kerala   >  

സിസി ടിവിയില്‍ കുടുങ്ങിയ ബൈക്ക് മോഷ്ടാവ് പിടിയില്‍

Published : 1st June 2017 | Posted By: shins

കൊല്ലം: ബൈക്ക് മോഷ്ടിക്കുന്നതിനിടെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവ് പോലീസ് പിടിയിലായി.
കൃഷ്ണപുരം കാപ്പില്‍ നന്ദാവനത്തില്‍ ഉണ്ണിക്കുട്ടന്‍ (24) ആണ് പിടിയിലായത്. രണ്ട് ദിവസം മുന്‍പ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം ബൈക്ക് മോഷ്ടിക്കുന്നതിന്റെ ദൃശ്യം സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പട്രോള്‍ നടത്തിയ പോലീസ് സംഘം പുതിയകാവില്‍ വെച്ച് സംശയത്തെ തുടര്‍ന്ന് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവ് മൊഴി നല്‍കി. ഓച്ചിറ, ആലപ്പുഴ സ്‌റ്റേഷനുകളില്‍ മയക്കുമരുന്ന് കടത്ത് കേസിലും ഇയാള്‍ ഉള്‍പ്പെട്ടതായും പോലീസ് പറഞ്ഞു. നിസാര വിലയ്ക്ക് ബൈക്കുകള്‍ അന്യജില്ലകളില്‍ വില്‍ക്കുകയാണ് ഇയാളുടെ പതിവ്. കരുനാഗപ്പള്ളി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. എസ്.ഐ.വി. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss