|    Aug 20 Sun, 2017 12:19 am
FLASH NEWS

സിസിടിവി ദൃശ്യങ്ങള്‍ തുണയായി; കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്വര്‍ണവും പണവും തിരികെ ലഭിച്ചു

Published : 23rd November 2016 | Posted By: SMR

മാള: കുടുംബശ്രീ പ്രവര്‍ത്തകരുടെ അഞ്ചരപവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും അഞ്ഞൂറിന്റെ നോട്ടും കാനറ ബാങ്കില്‍ വച്ച് നഷ്ടപ്പെട്ടെങ്കിലും സിസിടിവി ക്യാമറ തുണച്ചതോടെ തിരികെ കിട്ടി. കാനറ ബാങ്ക് മാള ശാഖയിലാണ് ഇന്നലെ രാവിലെ 11 30 ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കുഴൂരില്‍ നിന്നെത്തിയ നാല് കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടത്. ബാങ്കില്‍ പണയം വയ്ക്കാനായി കൊണ്ടുവന്ന മാലയും വളയുമടങ്ങിയ കവറാണ് മോഷണം പോയത്. കുടുംബശ്രീ അംഗങ്ങളുടെ പണമിടാനായി ബാങ്കിലെത്തി ഫോറം പൂരിപ്പിക്കുമ്പോള്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന കവര്‍ താഴെ വീണു. ഇത് കണ്ട് സമീപത്തിരുന്നയാള്‍ കാലെത്തിച്ച് കവര്‍ കൈക്കലാക്കി. ബാങ്കിലടക്കേണ്ട പണമടച്ച് നോക്കിയപ്പോഴാണ് സ്വര്‍ണവും പണവുമടങ്ങിയ കവര്‍ കാണാതായതായി സ്ത്രീകള്‍ക്ക് മനസ്സിലായത്. സംഭവമറിഞ്ഞ മാള പോലിസ് സ്ഥലത്തെത്തി സിസിടിവി ഫുട്ടേജ് പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ കണ്ടെത്തി. മാളയിലെ ഒരു സ്വകാര്യ ഡോക്ടറുടെ സഹായിയാണ് മോഷ്ടാവ് എന്നാണ് പോലിസിന് മനസ്സിലായി. ആളെ മനസ്സിലായ പോലിസ് ഡോക്ടറുടെ ഫോണിലേക്ക് വിളിച്ചു. പോലിസിന്റെ വിളിയെത്തിയപ്പോഴാണ് കവര്‍ തിരികെ നല്‍കാനായി തങ്ങള്‍ തയ്യാറാവുകയായിരുന്നെന്നും അപ്പോഴാണ് പോലിസിന്റെ കോള്‍ വന്നതെന്നും ഡോക്ടര്‍ പറഞ്ഞതെന്നുമാണ് പോലിസിന്റെ വിശദീകരണം. സ്ത്രീകള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തീട്ടില്ല. പോലിസിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണവും പണവുമടങ്ങിയ കവര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തിരിച്ചു നല്‍കി. ഇതിനിടെ ഡോക്ടറും പോലിസുമായി ഒത്തുകളി നടന്നിട്ടുണ്ടോയെന്ന സംശയം ജനങ്ങളിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക