|    Jan 21 Sat, 2017 2:06 pm
FLASH NEWS

സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാക്കള്‍ അറസ്റ്റില്‍

Published : 29th January 2016 | Posted By: swapna en

താമരശ്ശേരി: ടൗണിലെ ഷോപ്പിങ് കോംപ്ലസില്‍ നിന്നും രണ്ടാഴ്ച മുന്‍പ് ബൈക്ക് കളവു നടത്തിയ രണ്ടംഗ സംഘം പോലിസ് പിടിയില്‍. വയനാട് കേണിച്ചിറ പുതുക്കോട് തേജസ്(19), കേളേരി വള്ളി കുഴിമറ്റം ജിഷ്ണു(19) എന്നിവരെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കത്തീഡ്രലിനു സമീപത്തെ കെട്ടിടത്തില്‍ നിര്‍ത്തിയിട്ട കോളിക്കല്‍ സ്വദേശി മുഹമ്മദ് സാദിഖിന്റെ ബൈക്കുമായി കടന്നു കളയുമ്പോഴാണ് ഇവര്‍ സിസിടിവി കാമറയില്‍ കുടുങ്ങിയത്. സാദിഖ് ഇവിടെയുള്ള ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയതായിരുന്നു. മോഷ്ടാക്കളുടെ ദൃശ്യം കെട്ടിടത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. കൗമാരക്കാരായ രണ്ടുപേരുടെയും മുഖവും മറ്റും രാത്രിയിലും കാമറ ഒപ്പിയെടുത്തതാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്. വലിയ ബാഗുമായാണ് ഇരുവരും കോംപ്ലക്‌സില്‍ എത്തിയത്. രണ്ടു മിനിറ്റിനകം തന്നെ ഇരുവരും വിദഗ്ധമായി ബൈക്ക് മോഷ്ടിച്ചു കടന്നു കളയുകയും ചെയ്യുന്ന രംഗം കാമറയിലുണ്ട്. ഈ പടങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക