|    Jan 22 Sun, 2017 7:25 am
FLASH NEWS

സിസിഎല്‍: കേരളത്തിന് അഞ്ച് വിക്കറ്റ് തോല്‍വി

Published : 24th January 2016 | Posted By: SMR

ബംഗളൂരു: സെലബ്രിറ്റി ക്രിക്കറ്റ്‌ലീഗിലെ ഇന്നലെ നടന്ന മല്‍സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിനു അഞ്ച് വിക്കറ്റ് തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ തെലുങ്കു വാരിയേഴ്‌സിനോടാണ് കേരളം അടിയറവ് പറഞ്ഞത്.
ടോസ് നേടിയ തെലുങ്കു വാരിയേഴ്‌സ് കേരളത്തെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ തെലുങ്കുകാര്‍ 11 പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യം മറി കടക്കുകയായിരുന്നു. സൂപ്പര്‍ താരം രാജീവ് പിള്ള കേരളത്തിന് വേണ്ടി 59 പന്തില്‍ നിന്നും 78 റണ്‍സ് നേടിയെങ്കിലും പിന്നാലെയെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും മങ്ങിപ്പോയതാണ് കേരളത്തിന് വിനയായത്. രാജീവ് പിള്ളയെ കൂടാതെ അര്‍ജുന്‍ നന്ദകുമാറിന്മാത്രമാണ് (13 പന്തില്‍ നിന്നും 19) തെലുങ്ക് ബൗളിങിനു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.
തെലുങ്കു വാരിയേഴ്‌സിനു വേണ്ടി എസ് ജോഷി 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്നു നടക്കുന്ന മല്‍സരത്തില്‍ കര്‍ണാടക ചെന്നെയെ നേരിടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക