|    Mar 29 Wed, 2017 9:01 pm
FLASH NEWS

സിവില്‍ സ്‌റ്റേഷന്‍ സ്‌ഫോടനം: അന്വേഷണം വഴിമുട്ടിയിട്ട് 7 വര്‍ഷം

Published : 9th July 2016 | Posted By: SMR

കാക്കനാട്: ജില്ലാ ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനില്‍ ബോംബ് സ്‌ഫോടനം നടന്നിട്ട് നാളെ ഏഴു വര്‍ഷം തികയുന്നു. 2009 ജൂലൈ പത്തിന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു എല്ലാവരേയും നടുക്കിയ സ്‌ഫോടനം.
സിവില്‍ സ്റ്റേഷന്റെ അഞ്ചാം നിലയില്‍ മൈനിങ് ആന്റ് ജിയോളജി ജില്ലാ ഓഫിസിനു മുമ്പിലാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടുമില്ല. സമാനമായ സ്‌ഫോടനം ഒരു മാസം മുമ്പ് കൊല്ലം കലക്ടറേറ്റ് പരിസരത്തും നടന്നു. ഇതിലും തെളിവൊന്നും ആയിട്ടില്ല. എറണാകുളത്തെ സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റി. കേരള പോലിസ് തന്നെ അന്വേഷിക്കട്ടെ എന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ നിലപാട്.
ഒരു സര്‍ക്കാര്‍ ജീവനക്കാരനുള്‍പ്പെടെയുള്ളവരെ പോലിസ് ചോദ്യം ചെയ്‌തെങ്കിലും നിരപരാധികളെന്നു കണ്ട് വിട്ടയച്ചു.
ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റു ചെയ്ത തടയിന്റവിട നസീറാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് കേരള പോലിസ് നിഗമനത്തിലെത്തി. പക്ഷേ സ്‌ഫോടനത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിലും പങ്കില്ലെന്നാണ് ബംഗളൂരു സ്‌ഫോടനകേസിലെ ചോദ്യം ചെയ്യലില്‍ നസീറും മറ്റു പ്രതികളും എന്‍ഐഎയോടു പറഞ്ഞത്.
സ്‌ഫോടനത്തിനു ശേഷം സിവില്‍ സ്റ്റേഷനില്‍ പ്രത്യേക കാവലും നിരീക്ഷണ കാമറകളും സ്ഥാപിച്ചു. പക്ഷേ, കാമറകളില്‍ അധികവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല.
മൂന്നു വര്‍ഷം മുമ്പ് മാവേലിപുരത്ത് അയ്യപ്പസേവാ സംഘത്തിന്റെ ഇടത്താവളത്തിനു സമീപം ഉണ്ടായ സ്‌ഫോടനവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംശയാസ്പദമായി ഒരു വാഹനത്തെ ചുറ്റിപ്പറ്റി അന്വേഷണം നടന്നതല്ലാതെ പിന്നീട് ഒന്നും ഉണ്ടായില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day