|    Feb 22 Wed, 2017 2:14 pm
FLASH NEWS

സിവില്‍ സ്റ്റേഷനില്‍ എട്ടിടങ്ങളില്‍ സിസിടിവി കാമറകള്‍

Published : 4th November 2016 | Posted By: SMR

പാലക്കാട് : സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫിസുകളും നിരീക്ഷണത്തില്‍  ഉള്‍പ്പെടുന്ന തരത്തില്‍ സിവില്‍ സ്റ്റേഷനിലെ എട്ടിടങ്ങളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍ കവാടം, ജനസേവന കേന്ദ്രത്തിന്റെ മുന്‍വശം, ജില്ലാ കലക്റ്ററുടെ ഓഫിസ് പരിസരം, കോടതി കോംപ്ലക്‌സ് എന്നിവിടങ്ങളാണ് കാമറ സ്ഥാപിക്കാന്‍ യോഗം മുന്നോട്ടുവെച്ച സ്ഥലങ്ങള്‍. പോലിസ്, പിഡബ്ല്യൂഡി കെട്ടിട വിഭാഗം ഇതു സംബന്ധിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനകം പ്രൊപോസല്‍ തയ്യാറാക്കും. കാമറയുടെ മോണിറ്ററിങ് ജില്ലാ കലക്റ്റര്‍, എഡിഎം, ഹുസൂര്‍ ശിരസ്തദാര്‍ എന്നിവരുടെ ഓഫിസില്‍ ക്രമീകരിക്കും. സ്വന്തം ഓഫിസ് പരിധിയിലുളള ഇലക്‌ട്രോണിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ രണ്ടാഴ്ച്ചക്കുള്ളില്‍ നീക്കം ചെയ്യാന്‍ ഓഫിസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഉപയോഗശൂന്യമായ ഓഫിസ് സാമഗ്രികള്‍ നീക്കം ചെയ്യുമ്പോള്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്. ഓഫിസുകള്‍ക്കകത്തും, വരാന്തയിലും ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍  സംബന്ധിച്ച് ഓഫിസ് മേധാവികള്‍ ജില്ലാ കലക്ടറെ അറിയിക്കണം. ഇത്തരം സാധനങ്ങള്‍ ഉപയോഗയോഗ്യമാക്കി ആവശ്യമുള്ള ഓഫിസുകള്‍ക്ക് നല്‍കുകയാണ് ഉദ്ദേശ്യം. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ ആര്‍ടിഒയുമായി കൂടിയാലോചിച്ച് വില നിശ്ചയിച്ച് ഉടന്‍ ലേലം ചെയ്യും. കോടതി അധികൃതരുമായി കൂടിയാലോചിച്ച് സിവില്‍ സ്റ്റേഷനിലേക്കുളള മറ്റു പ്രവേശന കവാടങ്ങള്‍ അടക്കാനും പ്രധാന കവാടം മാത്രം സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കുമായി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ടാകും. രാത്രി കാലങ്ങളില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ എത്രെയെന്നും ഇതു സംബന്ധിച്ച മറ്റു വിവരങ്ങളും സൂക്ഷിക്കും. ഇതിനു പുറമെ കൂടുതല്‍ ഹോംഗാര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതവും സൗകര്യ പ്രദവുമായ  പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും.  കൂടാതെ സിവില്‍ സ്റ്റേഷനില്‍ പൊതുവായെത്തുന്ന സന്ദര്‍കര്‍ക്ക് രജിസ്റ്റര്‍ ആരംഭിക്കാനും തീരുമാനിച്ചു. എഡിഎം എസ്.വിജയന്‍, പിഡബ്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡി ബിനു മോന്‍, അസി. എന്‍ജിനീയര്‍ വിടി സുനില്‍ കുമാര്‍, ഡിവൈഎസ്പി കെ.എല്‍ രാധാകൃഷ്ണന്‍, ഫിനാന്‍സ് ഓഫിസര്‍ ഷക്കീല ടികെ ഹുസൂറ് ശിരസ്തദാര്‍ ഒ ജെ ബേബി  എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക