|    Jun 29 Thu, 2017 2:42 pm
FLASH NEWS

സിവില്‍ സ്റ്റേഷനിലെ സുരക്ഷ; ജീവനക്കാര്‍ ഇന്നു മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം

Published : 3rd November 2016 | Posted By: SMR

മലപ്പുറം: സിവില്‍ സ്റ്റേഷനിലെ സുരക്ഷയുടെ ഭാഗമായി മുഴുവന്‍ ജീവനക്കാരും ഇന്നു മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് ഓഫിസില്‍ ഹാജരാവണമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു.  ജീവനക്കാര്‍ക്ക് വകുപ്പ് തലവന്‍ ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം.  താല്‍ക്കാലിക ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഉറപ്പ് വരുത്തണം.  36 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന സിവില്‍ സ്റ്റേഷനില്‍ സുരക്ഷ ജീവനക്കാരുടെ സഹകരണത്തോട് കൂടി മാത്രമേ നടത്താന്‍ കഴിയൂയെന്നതിനാല്‍ ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.  സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കോമ്പൗണ്ട് വാള്‍ നിര്‍മിക്കുന്നതിന് അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ ബില്‍ഡിങ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.  തന്ത്രപ്രധാനമായ മേഖലയില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ സിസി ടിവി കാമറ സ്ഥാപിക്കും ബാക്കിയിടങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേ ല്‍നോട്ടത്തില്‍ കാമറകള്‍സ്ഥാ പിക്കണം. ഇതിനു പുറമെ ഓഫി സുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.  സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ നല്‍കും.  ജീവനക്കാര്‍ നാല് ചക്രവാഹനങ്ങള്‍ ഓഫിസുകളിലേക്ക് കൊണ്ടുവരുന്നത് പരമാവധി കുറക്കണം. വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് പ്രത്യേക സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കും. പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും സിവില്‍ സ്റ്റേഷനില്‍ പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിന് ആവശ്യപ്പെട്ടും.  രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്തും. സിവില്‍ സ്റ്റേഷനില്‍ കെട്ടികിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന്റെ ഭാഗമായി വാലേഷന്‍ നടത്തുന്നതിന് കൂടുതല്‍ ടീമുകളെ ഏര്‍പ്പെടുത്തും.  സിവില്‍ സ്റ്റേഷനിലെ അനധികൃത കച്ചവടങ്ങളെ ഒഴിപ്പിക്കും.  ഓഫീസുകള്‍ കയറിയിറങ്ങിയുള്ള കച്ചടവങ്ങള്‍  അനുവദിക്കില്ല.  20ന് സിവില്‍ സ്റ്റേഷന്‍ പരിസരം പൂര്‍ണമായും ശുചീകരിക്കുന്നതിന് ജീവനക്കാരുടെയും സര്‍വീസ് സംഘടനകളുടെയും സഹകരണത്തോടെ പ്രത്യേക ദൗത്യം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എഡിഎം പി സെയ്ദ് അലി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, കെ സി മോഹന്‍ദാസ്, സി അബ്ദുല്‍ റഷീദ്, കെ നളിനി  എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക