|    Dec 12 Wed, 2018 5:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സിവില്‍ സര്‍വീസ്; മലപ്പുറത്തിന് അഭിമാനമായി നാലുപേര്‍

Published : 29th April 2018 | Posted By: kasim kzm

മലപ്പുറം: കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലപ്പുറം മികച്ച നേട്ടം കൊയ്തു. നാലു യുവാക്കളാണു ജില്ലയുടെ അഭിമാനങ്ങളായി മാറിയത്. മലപ്പുറം മുണ്ടുപറമ്പിലെ എം ബി ജോണിന്റെ മകന്‍ വിവേക് ജോണ്‍സണ്‍ 195ാം റാങ്കും വേങ്ങര ഊരകം വെങ്കുളത്തെ പുത്തന്‍പീടിയേക്കല്‍ അബ്ദുല്‍ ജബ്ബാര്‍ ബാഖവിയുടെ മകന്‍ മുഹമ്മദ് ജുനൈദ് 200ാം റാങ്കും ചെമ്മാട് അബ്ദുല്‍ സമദിന്റെ മകന്‍ സി എം ഇര്‍ഷാദ് 613ാം റാങ്കും നിലമ്പൂര്‍ ചന്തക്കുന്നിലെ കുന്നത്തുപറമ്പില്‍ അനീസ് റഹ്മാന്റെ മകന്‍ ജിതിന്‍ റഹ്മാന്‍ 808ാം റാങ്കും നേടി.
റാങ്ക് നേടിയവരെല്ലാം സാധാരണക്കാരാണെന്നതാണു ജില്ലയെ വേറിട്ടുനിര്‍ത്തുന്നത്. ഒരേ സ്‌കൂളിലും കോളജിലും പഠിച്ചവരാണു ജുനൈദും ഇര്‍ഷാദും. ജിതിന്‍ റഹ്മാന്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു സിവില്‍ സ ര്‍വീസിലേക്ക് തിരിഞ്ഞത്. 2016 ലാണു വിവേക് ജോണ്‍സണ്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. 783ാം റാങ്ക് ആയിരുന്നു.
ഇന്ത്യന്‍ റവന്യൂ സര്‍വീസി ല്‍ അസിസ്റ്റന്റ് കമ്മീഷണറായി ജോലി നോക്കുന്നതിനിെടയാണ് അദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഉന്നത ജയം നേടിയെടുത്തത്.
രണ്ടാം തവണ എഴുതിയപ്പോഴാണു 195ാം റാങ്കിലെത്തിയത്. പാലക്കാട് എന്‍എസ്എസ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങിന് പഠിക്കാന്‍ ചേര്‍ന്നപ്പോഴായിരുന്നു ഐപിഎസ് മോഹമുദിച്ചത്. രണ്ടാമത്തെ പരിശ്രമത്തില്‍ അതു കൈയെത്തും ദൂരത്താവുകയും ചെയ്തു. മീനയാണു മാതാവ്. കഠിന പ്രയത്‌നത്തിലൂടെയാണു ജുനൈദ് സിവില്‍ സര്‍വീസ് പ്രവേശനം നേടിയത്. ഐഎഎസ് ലഭിക്കുമെന്നാണു പ്രതീക്ഷ.
തിരുവനന്തപുരം സിഇടിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ എ ന്‍ജിനീയറിങ് ബിരുദമെടുത്ത ശേഷം രണ്ടു വര്‍ഷത്തോളമായി ബാംഗ്ലൂര്‍ ഐബിഎമ്മില്‍ ജോലി ചെയ്തുവരികയാണ്. മദ്്‌റസാ അധ്യാപകനാണു പിതാവ്. സൈദ് കാത്തൂന്‍ മാതാവാണ്. ജോലി രാജി വച്ച് രണ്ടുവര്‍ഷം സിവില്‍ സര്‍വീസിന് മാത്രമായി പഠിച്ചാണ് അദ്ദേഹം ഉയരങ്ങളിലെത്തിയത്. കഴിഞ്ഞവര്‍ഷം എഴുതിയിരുന്നെങ്കിലും ഇന്റര്‍വ്യൂവിന് കട്ട് ഓഫ് മാര്‍ക്കില്‍ നാലു മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം ലഭിച്ചില്ല.
മേലങ്ങാടി ഗവ. യുപി സ്‌കൂള്‍ അധ്യാപിക ടി പി ഖദീജയുടെ മകനായ ഇര്‍ഷാദ് ബിടെക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം എന്‍ജിനീയറായി വിദേശത്തു ജോലി ചെയ്ത ശേഷമാണു സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്. രണ്ടാമത്തെ പരിശ്രമത്തിലാണ് ഇര്‍ഷാദിനും ഉയര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞത്.
നിലമ്പൂര്‍ ചന്തക്കുന്നിലെ റിട്ട. ബാങ്ക് മാനേജര്‍ അനീസ് റഹ്മാന്റെയും സുബൈദയുടെയും മകനാണു ജിതിന്‍ റഹ്മാന്‍. മൂന്നാമത്തെ പരിശ്രമത്തിലാണു ജിതിന്‍ റഹ്മാന്‍ നേട്ടംകൊയ്തത്. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണു സിവില്‍ സര്‍വീസ് പരിശീലനം നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss