|    May 27 Sat, 2017 2:30 am
FLASH NEWS

സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് തുടങ്ങി

Published : 3rd February 2016 | Posted By: SMR

കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗിന് മുട്ടില്‍ ഡബ്ല്യുഎംഒ കോളജ് ഗ്രൗണ്ടില്‍ ഉജ്ജ്വല തുടക്കം. ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ പി കെ ജയന്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ രാമന്‍, സുനില്‍ ജോസഫ്, കെ പി ജയചന്ദ്രന്‍, ജോസ് ജോര്‍ജ്, ബ്രിജേഷ്, വരുണ്‍ ഗോപി, ഹരിഷ് ബാബു സംസാരിച്ചു. മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജലസേചന വകുപ്പിന്റെ വാട്ടര്‍ വണ്ടേഴ്‌സ് ടീമിന് ഉപഹാരം നല്‍കി.
ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ ജില്ലാ പോലിസ് ടീം 111 റണ്‍സിന് സൂപ്പര്‍ ടസ്‌കേഴ്‌സ് (ആനിമല്‍ ഹസ്ബന്‍ഡറി) ടീമിനെ പരാജയപ്പെടുത്തി.
മറ്റ് മല്‍സരങ്ങളില്‍ ഗ്രീന്‍സ് വയനാട്, റവന്യൂ റൈവല്‍സ്, മാസ്റ്റേഴ്‌സ് ഓഫ് എജ്യുക്കേഷന്‍, കെഎസ്ആര്‍ടിസി ടീമുകളും വിജയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day