|    May 23 Tue, 2017 6:25 pm
FLASH NEWS

സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് സീസണ്‍ – 3 ഇന്ന് തുടങ്ങും

Published : 30th January 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലാഭരണ കൂടത്തിന്റെ സഹകരണത്തോടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് ഇന്ന് രാവിലെ 10 ന് മുട്ടില്‍ ഡബ്ല്യുഎംഒ കോളജ് ഗ്രൗണ്ടില്‍ ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്യും.
14 വകുപ്പുകളെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ മല്‍സര രംഗത്തിറങ്ങും. ഫെബ്രുവരി 14 ന് ഫൈനല്‍ നടക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ടീം മാസ്റ്റേഴ്‌സ് ഓഫ് എജ്യുക്കേഷന്‍, റവന്യൂ റൈവല്‍സ്, ജില്ലാ പോലിസ്, ഡാഷിങ് ഫോറസ്റ്റേഴ്‌സ്, ഹെല്‍ത്ത് ഫൈറ്റേഴ്‌സ്, മൃഗ സംരക്ഷണ വകുപ്പിന്റെ സൂപ്പര്‍ ടസ്‌കേഴ്‌സ്, പഞ്ചായത്ത് വാരിയേഴ്‌സ്, കൊമേഴ്‌സ്യല്‍ ടാക്‌സിന്റെ ആക്ടീവ് റൈഡേഴ്‌സ്, കോ-ഓപറേറ്റീവ് സ്‌ട്രൈക്കേഴ്‌സ്, പി ഡബ്യുഡി പാന്തേഴ്‌സ്, കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ്, കെഎസ്ഇബി പവര്‍ സ്‌ട്രൈക്കേഴ്‌സ്, വയനാട് വാട്ടര്‍ വന്‍ഡേഴ്‌സ്, മറ്റു വകുപ്പുകളുടെ കണ്‍സോര്‍ഷ്യമായ ഗ്രീന്‍സ് വയനാട് എന്നിവയാണ് ഈ സീസണില്‍ മല്‍സരിക്കുന്നത്.
ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ രക്ഷാധികാരിയും പോളിടെക്‌നിക് അധ്യാപകന്‍ ജയന്‍ പി കെ ചെയര്‍മാനുമായ ഗവേണിങ് ബോഡിയാണ് നേതൃത്വം നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day