സിവില്‍ സര്‍വീസ്: പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നിഷേധിക്കുന്നതായി പരാതി
Published : 18th July 2016 | Posted By: SMR
തിരുവനന്തപുരം: പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നിഷേധിക്കുന്നതായി പരാതി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി സംസ്ഥാനത്ത് ആകെയുള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന് 91 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിട്ടും പഠിക്കാന്‍ പുസ്തകങ്ങള്‍ പോലും ലഭ്യമാക്കിയില്ലെന്നാണ് ആക്ഷേപം. പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സര്‍ക്കാരിന്റെ സൗജന്യ പരിശീലനത്തിന് എത്തിയ 30 വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇതോടെ തുലാസിലായത്.
24 മണിക്കൂര്‍ ലൈബ്രറി സൗകര്യം, ഇന്റര്‍നെറ്റ്, വിദഗ്ധരുടെ ക്ലാസുകള്‍ അടക്കം നടക്കേണ്ട കേന്ദ്രത്തില്‍ ക്ലാസുകള്തന്നെ കുറവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ സപ്തംബറിലാണ് ക്ലാസ് തുടങ്ങിയത്. ഇതുവരെ പുസ്തകം പോലും ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകം വാങ്ങാന്‍ രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ചെലവാക്കിയത് 5000 രൂപ മാത്രമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അധ്യാപകരുടെ ശമ്പളം അടക്കം 91 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചതായും രേഖയുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയല്ല പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വ്യക്തം.
റീ അഡ്മിഷന് ഇല്ലെന്ന് വ്യവസ്ഥയുള്ളതിനാല്‍ സിവില്‍ സര്‍വീസ് എന്ന മോഹം മറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.