|    Dec 17 Sun, 2017 8:05 am
FLASH NEWS

സിവില്‍ സര്‍ജന്‍മാരില്ല ; സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലം

Published : 15th October 2016 | Posted By: Abbasali tf

പട്ടാമ്പി: ആരോഗ്യവകുപ്പില്‍ ആവശ്യമായ സിവില്‍ സര്‍ജന്‍മാര്‍ ഇല്ലാത്തത് മൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. രോഗികള്‍ക്ക് ആനുപാതികമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യത്തിന് കാരണമാവുന്നത്.ഇതു മൂലം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളടക്കം നടക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്ന് അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക്  ഒരു സിവില്‍ സര്‍ജന്‍ എന്ന അനുപാതം കര്‍ശനമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ പത്ത്‌പേര്‍ക്ക് ഒരാള്‍ മാത്രമാണുള്ളത്. ഈഅവസ്ഥയെ മറികടക്കാന്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അസിസ്റ്റന്റ് സര്‍ജനായി സേവനം തുടങ്ങുന്നയാള്‍ക്ക് യഥാസമയം സഥാനക്കയറ്റം ലഭിക്കാത്തതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. പതിനഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സാധാരണ ഗതിയില്‍ അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് സിവിലായി സ്ഥാനക്കയറ്റം നല്‍കുന്നത്. പകര്‍ച്ച വ്യാധികള്‍ക്കുളള പ്രതിരോധം, മാറാരോഗങ്ങള്‍ക്കുള്ള കുത്തിവയ്പ്പുകള്‍ ജീവിത ശൈലീരോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണം മുതലായ ആരോഗ്യ രംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കേണ്ടതും സിവില്‍ സര്‍ജന്റെ ചുമതലയാണ്. ബ്ലോക്ക് പഞ്ചായത്ത്കള്‍ക്ക് കീഴിലെ പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയും ഇവരുടേതാണ്. സംസ്ഥാന തലത്തില്‍ അമ്പതിലധികം ബ്ലോക്ക് തല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സിവില്‍ സര്‍ജന്‍ തസ്തികകളില്ല. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍, ആര്‍എംഒഎന്നിവരടക്കം രണ്ടായിരത്തി അഞ്ഞുറ്റി അമ്പത്തി മൂന്ന് അസിസ്റ്റന്റ് സര്‍ജന്‍ തസ്തിക നിലവിലുള്ളപ്പോള്‍ ഇരുനൂറ്റി നാല്‍പത്തൊന്ന് സിവില്‍ സര്‍ജന്‍ പോസ്റ്റുകള്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. അവയില്‍ തന്നെ അമ്പതോളം ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിലുള്ള ഒഴിവുകള്‍ അടിയന്തിരമായി നികത്തുകയും മുന്‍ തീരുമാനപ്രകാരമുള്ള മൂന്ന് അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് ഒരു സിവില്‍ സര്‍ജന്‍ എന്നഅനുപാതം പുനഃസ്ഥാപിച്ച് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ നിരന്തരം ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss