|    Jun 23 Sat, 2018 9:55 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സിവില്‍ ഡിഫന്‍സ് റൗണ്ട് എബൗട്ടില്‍ സിഗ്‌നല്‍ സംവിധാനം

Published : 16th September 2016 | Posted By: SMR

ദോഹ: സിവില്‍ ഡിഫന്‍സ് റൗണ്ട്എബൗട്ട് സിഗ്നലോടു കൂടിയ ഇന്റര്‍സെക്ഷനാക്കി മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയായതായും ഗതാഗതത്തിനായി തുറന്നതായും ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അശ്ഗാല്‍) വ്യക്തമാക്കി. സിവില്‍ ഡിഫന്‍സ് ഇന്റര്‍സെക്ഷനിലേക്കുള്ള നാല് വശങ്ങളും മൂന്ന് വരികളില്‍ നിന്ന് നാല് വരികളായി വികസിപ്പിച്ചു. റെയിന്‍ ഡ്രെയിനേജ്, ഇറിഗേഷന്‍, ഇലക്ട്രിസിറ്റി നെറ്റ്‌വര്‍ക്കുകളും വികസിപ്പിച്ചു.
മെഡിക്കല്‍ സിറ്റി ഇന്റര്‍സെക്ഷന്റെ വികസനവും ഇതോടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദോഹയിലെ വിവിധ റൗണ്ട്എബൗട്ടുകള്‍ ഇന്റര്‍സെക്ഷനാക്കി മാറ്റുകയെന്ന പദ്ധതിയുടെ ഭാഗമായാണ് സിവില്‍ ഡിഫന്‍സ് റൗണ്ട്എബൗട്ട് വികസിപ്പിച്ചിരിക്കുന്നതെന്ന് അശ്ഗാല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss