|    Jul 22 Sun, 2018 4:48 am
FLASH NEWS

സിവില്‍സ്റ്റേഷന്‍ ഇനി കാമറ കണ്ണുകള്‍ക്കുള്ളില്‍

Published : 10th August 2017 | Posted By: fsq

 

കല്‍പ്പറ്റ: സിവില്‍സ്റ്റേഷന്‍ ഇനി നിരീക്ഷണ കാമറകളുടെ വലയത്തില്‍. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സിസിടിവി സിവില്‍സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കാമറകള്‍ സ്ഥാപിച്ചത്. 16 ലക്ഷം രൂപ ചെലവിട്ട് സിവില്‍സ്റ്റേഷനിലെ മുഴുവന്‍ ഭാഗങ്ങളും കവര്‍ ചെയ്യുന്ന രീതിയില്‍ 25 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ചു കാമറകള്‍ കലക്ടറുടെ ക്യാംപ് ഓഫിസിലും സ്ഥാപിച്ചിട്ടുണ്ട്. 45 ദിവസം വരെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സെര്‍വറുകള്‍ സുസജ്ജമാക്കി. ഇടിമിന്നല്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉപയോഗിച്ചാണ് കാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. 360 ഡിഗ്രി വരെയും തിരിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രധാന കാമറകളെല്ലാം വിദൂര നിയന്ത്രണ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. നൈറ്റ് വിഷന്‍ ഡിജിറ്റല്‍ കാമറകള്‍ ഐപി അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പിഡബ്ല്യുഡി ഇലക്‌ട്രോണിക്‌സ് വിഭാഗത്തിന്റെ ചുമതലയിലാണ് പണി പൂര്‍ത്തീകരിച്ചത്. കാമറകളുടെ സ്വിച്ച് ഓണ്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. എഡിഎം കെ എം രാജു, ഹുസൂര്‍ ശിരസ്തദാര്‍ ഇ പി മേഴ്‌സി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss