|    Mar 25 Sat, 2017 9:25 am
FLASH NEWS

‘സിവില്‍കോഡ് നടപ്പാക്കേണ്ടത് മതവിശ്വാസത്തെ വ്രണപ്പെടുത്താതെ’

Published : 11th July 2016 | Posted By: SMR

കൊച്ചി: ഒരു മതത്തിന്റെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താത്ത രീതിയില്‍ വേണം ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനെന്ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം. കെആര്‍എല്‍സിസി വാര്‍ഷിക ജനറല്‍ കൗണ്‍സിലിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുകയായിരുന്നു അദ്ദേഹം. നിയമം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതു ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശത്തിന്റെ ലംഘനമാവും. സിവില്‍കോഡ് നടപ്പാക്കുന്നതിനു മുമ്പായി വിശദമായ പഠനങ്ങള്‍ നടത്തിയശേഷം എല്ലാ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി വിശ്വാസത്തിലെടുത്ത ശേഷം മതേതരത്വത്തില്‍ നിലനിന്നുകൊണ്ടുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേരണമെന്നാണ് അഭിപ്രായമെന്നും സൂസപാക്യം പറഞ്ഞു. ഭീകരതയ്‌ക്കെതിരേ മതങ്ങള്‍ ബോധവല്‍ക്കരണം നടത്തണമെന്നു ഡോ. എം സൂസപാക്യം പറഞ്ഞു. യുവാക്കള്‍ ഭീകരവാദത്തിലേക്ക് പോവുന്നത് നിയന്ത്രിക്കേണ്ടതാണ്. ഇങ്ങനെ പോവാതിരിക്കാന്‍ മതങ്ങള്‍ സ്വാധീനശക്തി ഉപയോഗിച്ച് ശ്രമിക്കേണ്ടതാണ്. ആളുകള്‍ ഭീകരവാദത്തിലേക്കു പോവേണ്ടിവരുന്നതില്‍ സമൂഹത്തെയോ മതത്തെയോ കുറ്റപ്പെടുത്താനാവില്ല. തെറ്റിലേക്കു പോവാനുള്ള സാഹചര്യം ഇവിടെത്തന്നെയുണ്ട്. തെറ്റില്‍നിന്നും ആളുകളെ പിന്തിരിപ്പിക്കാനാണ് സഭ എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക