|    May 30 Tue, 2017 6:55 pm
FLASH NEWS

സിവില്‍കോഡ്: കേന്ദ്രനീക്കം ആപല്‍കരം- ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിച്ച് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തെ ശിഥിലീകരിക്കുമെന്നു കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കരുത്തും ചൈതന്യവുമായ ബഹുസ്വരതയെ തകര്‍ക്കാനും ഭരണഘടനാ മൂല്യങ്ങളെയും ഫെഡറല്‍ സംവിധാനത്തെയും അട്ടിമറിക്കാനും ഭരണാധികാരികള്‍ തന്നെ രംഗത്തിറങ്ങുന്നത് അപമാനകരമാണെന്നു യോഗം ചൂണ്ടിക്കാട്ടി.
പശുവിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദലിതുകളെയും മുസ്‌ലിംകളെയും നിര്‍ദയം കശാപ്പുചെയ്യുന്ന ഹിന്ദുത്വ ഭീകരരെ നിലയ്ക്കുനിര്‍ത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്നു യോഗം ആവശ്യപ്പെട്ടു. ഏകസിവില്‍കോഡിനും മുസ്‌ലിം വേട്ടയ്ക്കുമെതിരേ മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 27നു നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും യോഗം പിന്തുണപ്രഖ്യാപിച്ചു. ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍സലീം മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി അധ്യക്ഷത വഹിച്ചു.
വി എം ഫത്തഹുദ്ദീന്‍ റഷാദി, എം അന്‍വര്‍ മൗലവി ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി എം അബ്ദുല്‍ ജലീല്‍ മൗലവി, എസ് എന്‍ സൂറുദ്ദീന്‍ റഷാദി, മൗലവി നവാസ് മന്നാനി പനവൂര്‍, ഹാഫിസ് ഷെഫീഖ് അല്‍ഖാസിമി, ദാക്കിര്‍ ഹുസയ്ന്‍ മൗലവി, എം ഷുഹ്‌റുദ്ദീന്‍ അല്‍ഖാസിമി, സിറാജുദ്ദീന്‍ ബാഖവി, ഹാഫിസ് റഫീഖ് അല്‍കാശിഫി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day