|    May 26 Fri, 2017 1:14 pm
FLASH NEWS

സില്‍ബന്ധികളുടേതാണ് കൃഷി എന്നതിനാലാണ് അന്യസംസ്ഥാന പച്ചക്കറി നിരോധിക്കാത്തത് :ശ്രീനിവാസന്‍

Published : 26th January 2016 | Posted By: G.A.G

കൊച്ചി : തങ്ങളുടെ സില്‍ബന്ധികളാണ് കൃഷി നടത്തുന്നത് എന്നതിനാലാണ് ഭരണത്തിലിരിക്കുന്നവര്‍ മാരകവിഷമുള്ള അന്യസംസ്ഥാന പച്ചക്കറികള്‍ നിരോധിക്കാത്തത് എന്ന് നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് ശ്രീനിവാസന്‍ ഇതു പറഞ്ഞത്. നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശ്രീനിവാസന്‍ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യാനെത്തിയത് എന്നത് ശ്രദ്ദേയമായി.ചടങ്ങിനു ശേഷം പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫിസും നടന്‍ സന്ദര്‍ശിച്ചു.നല്ല ഭക്ഷണം കൊടുക്കാതെ കാന്‍സര്‍ ആശുപത്രി ഉണ്ടാക്കുന്നതിനെയാണ് താന്‍ നേരത്തേ എതിര്‍ത്തത് എന്ന് വ്യക്തമാക്കിയ ശ്രീനിവാസന്‍ രാസനളം ഉപോഗിച്ചുള്ള കൃഷിയാണ് സര്‍ക്കാര്‍, കാര്‍ഷിക കോളജുകളില്‍ പഠിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day