|    Jul 26 Wed, 2017 6:07 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സിലിച്ച്, സ്റ്റോസര്‍, ലിസിക്കി രണ്ടാംറൗണ്ടില്‍

Published : 28th June 2016 | Posted By: SMR

ലണ്ടന്‍: ഒമ്പതാം സീഡായ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച് വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ കടന്നു. വനിതകളില്‍ ആസ്‌ത്രേലിയയുടെ സാമന്ത സ്റ്റോസര്‍, ജര്‍മനിയുടെ സബീന്‍ ലിസിക്കി എന്നിവരും ആദ്യറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടി.
ഇന്നലെ നടന്ന പുരുഷ സിംഗിള്‍സ് ആദ്യറൗണ്ടില്‍ അമേരിക്കയുടെ ബ്രയാന്‍ ബേക്കറെയാണ് സിലിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-5, 6-3.
വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ മഗ്ദ ലിന്നെറ്റെയെയാണ് സ്‌റ്റോസര്‍ 7-5, 6-3നു തോല്‍പ്പിച്ചത്. എന്നാല്‍ അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സിനെതിരേ തികച്ചും അനായാസമായിരുന്നു ലിസിക്കിയുടെ ജയം. 6-1, 6-3നാണ് ലിസിക്കി ജയിച്ചുകയറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക