|    Oct 18 Thu, 2018 10:18 am
FLASH NEWS

സിറ്റി ഗ്യാസ് പദ്ധതി നഷ്ടത്തിലാണെന്ന പരാമര്‍ശം ബഹളത്തിനിടയാക്കി

Published : 29th September 2017 | Posted By: fsq

 

കളമശ്ശേരി: അദാനി ഗ്രുപ്പ് നഷ്ടത്തിലാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതെന്ന ഭരണപക്ഷ കൗണ്‍സിലറുടെ പരാമര്‍ശം ബഹളത്തിന് കാരണമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പിറ്ററുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിനിടയിലാണ് ടി എ അബ്ദുള്‍ സലാം അദാനിക്ക് അനുകൂല പരാമര്‍ശം നടത്തിയത്. പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ മിനി സോമനാഥാണ് പ്രശ്‌നം കൗണ്‍സിലില്‍ ഉന്നയിച്ചത്. പിഡബ്ല്യൂഡി അനുമതി നല്‍കാത്തതിനാല്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് 25 കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ സിറ്റി ഗ്യാസ് പദ്ധതിക്കായി വാര്‍ഡിലെ തകര്‍ന്ന റോഡുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കാത്ത വിഷയവും ഉള്‍പ്പെടെ നഗരസഭയിലെ 5 വാര്‍ഡുകളിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും കൗണ്‍സിലില്‍ ഉന്നയിച്ചത്. ഇതിനിടയിലാണ് ഭരണപക്ഷ കൗണ്‍സിലര്‍ കരാറുകാരന് അനുകൂലമായ പരാമര്‍ശം നടത്തിയത്. ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളവുമായി എഴുന്നേറ്റ് നടുത്തളത്തിലേക്ക്് ഇറങ്ങി. മുദ്രവാക്യം വിളിച്ചു ഭരണപക്ഷ കൗണ്‍സിലര്‍മാരുമായി വാക്കേറ്റവും നടന്നു.  തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിറുത്തിവച്ചു. ഉച്ചയ്്ക്ക് 2 ന് ശേഷം അദാനിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ എളുപ്പത്തില്‍ നടത്തി തരാമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം വൈകീട്ട് മൂന്നിന് ശേഷം തുടങ്ങാന്‍ അനുവദിച്ചത്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഫയല്‍ വിജിലന്‍സിന് നല്‍കാതെ ആ ജെഡിക്ക് നല്‍കിയെന്നാണ് അധികൃതര്‍ പറയുന്നത്. വിഷയം സംബന്ധിച്ച് പരിശോധിക്കാമെന്ന് പൊതുമരാമത്ത് സ്ഥിരം സമതി ചെയര്‍മാന്‍ എ കെ ബഷീര്‍ കൗണ്‍സിലിനെ അറിയിക്കുകയായിരുന്നു. അദാനി ഗ്രൂപ്പിന്റെ സിറ്റി ഗ്യാസ് പദ്ധതി ജനദ്രോഹപരമായിട്ടാണ് നടത്തുന്നതെങ്കില്‍ കരാറു കാരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിറുത്തിവയ്്പ്പിക്കാന്‍ നിര്‍ബന്ധിതമാവുമെന്ന് കൗണ്‍സിലര്‍മാരും സ്ഥിരം സമതി ചെയര്‍മാന്‍മാരും അഭിപ്രായപ്പെട്ടു. കുടുംബശ്രീ വാര്‍ഷിക ആഘോഷ പരിപാടി നടക്കുന്ന സമയത്ത് തന്നെ കൗണ്‍സില്‍ യോഗം ചേര്‍ന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബിന്ദുമനോഹരന്‍ ആണ് വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss