|    Nov 24 Fri, 2017 8:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റി ഓപണ്‍ : യൂക്കി ബാംബ്രി പ്രീ ക്വാര്‍ട്ടറില്‍

Published : 4th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം യൂക്കി ബാംബ്രി തകര്‍പ്പന്‍ ജയത്തോടെ എറ്റിപി സിറ്റി ഓപണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ലോക 22ാം നമ്പര്‍ താരം ഗെയല്‍ മോണ്‍ഫില്‍സിനെ തകര്‍ത്താണ് ബാംബ്രി പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. ഒരു മണിക്കൂറും 51 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ബാംബ്രിയുടെ ജയം. ആറാം സീഡ് താരമായ മോണ്‍ഫില്‍സിനെ 6-3, 4-6, 7-5 എന്ന സ്‌കോറിനാണ് ബാംബ്രി പരാജയപ്പെടുത്തിയത്. ബാംബ്രിയുടെ ടെന്നിസ് കരിയറിലെ മികച്ച രണ്ടാമത്തെ ജയമാണിത്. നേരത്തെ 2014ലെ ചെന്നൈ ഓപണില്‍ ലോക 16ാം നമ്പര്‍ താരം ഫാബിയോ ഫോഗ്‌നിനിയെ ബാംബ്രി തോല്‍പ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക