|    Nov 23 Thu, 2017 4:40 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റി ഓപണ്‍ ടെന്നിസ് : യൂകി ബാംബ്രി ക്വാര്‍ട്ടറില്‍

Published : 5th August 2017 | Posted By: fsq

 

വാഷിങ്ടണ്‍:  ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം യൂകി ബാംബ്രി എറ്റിപി സിറ്റി ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അര്‍ജന്റീനയുടെ ഗൈഡോ പെല്ലയെ തകര്‍ത്താണ് ബാംബ്രി ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.  ലോക 200ാം നമ്പര്‍ താരമായ ബാംബ്രി 6-7, 6-3, 6-1 എന്ന സ്‌കോറിനാണ് വിജയം പിടിച്ചടക്കിയത്. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ ലോക 45ാം നമ്പര്‍ താരമായ കെവിന്‍ ആന്‍ഡേഴ്‌സനാണ് ബാംബ്രിയുടെ എതിരാളി. അട്ടിമറി ജയത്തോടെയാണ് ബാംബ്രിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ആറാം സീഡ് താരമായ മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചായിരുന്നു ബാംബ്രിയുടെ മുന്നേറ്റം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക