|    Oct 16 Tue, 2018 1:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റി എന്നും സ്റ്റാര്‍

Published : 15th September 2017 | Posted By: fsq

 

റോട്ടര്‍ഡാം: പ്രീമിയര്‍ ലീഗിലെ മിന്നും ഫോം ചാംപ്യന്‍സ് ലീഗിലും നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഫെയിനോര്‍ഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റിനിര തകര്‍ത്തെറിഞ്ഞത്. അഗ്വൂറോ, ഗബ്രിയേല്‍ ജീസസ് എന്നിവരെ കുന്തമുനകളാക്കി 3-5-2 ശൈലിയില്‍ കളത്തിലിറങ്ങിയ സിറ്റിയെ തളക്കാന്‍ 4-3-3 ശൈലിയിലാണ് ഫെയിനോര്‍ഡിറങ്ങിയത്. കളിതുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി നിലപാടറിയിച്ചു. ഡേവിഡ് സില്‍വയുടെ അസിസ്റ്റിനെ ഹെഡ് ചെയ്്ത് വലയിലെത്തിച്ച് സ്‌റ്റോണിസാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഗോളിന്റെ ആഘോഷം തീരുംമുമ്പേ തന്നെ സിറ്റി രണ്ടാം ഗോള്‍ കണ്ടെത്തി. വലത് വിങില്‍ നിന്ന് വാള്‍ക്കര്‍ നല്‍കിയ പാസിനെ അഗ്വൂറോ തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ ആധിപത്യം നേടിയെടുത്തതോടെ കളം നിറഞ്ഞ് കളിച്ച സിറ്റിക്ക് വേണ്ടി 25ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും വല തുളച്ചതോടെ ഒന്നാം പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡും സിറ്റിക്കൊപ്പം നിന്നു.രണ്ടാം പകുതിയില്‍ ഫെയിനോര്‍ഡ് നിര പ്രതിരോധം ശക്തിപ്പെടുത്തിയെങ്കിലും 63ാം മിനിറ്റില്‍ സ്‌റ്റോണിസ് വീണ്ടും സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഇടത് വിങില്‍ നിന്ന് ഡി ബ്രൂയിന്‍ ഉയര്‍ത്തി നല്‍കിയ പാസിനെ മനോഹരമായ ഹെഡ്ഡറിലൂടെ സ്‌റ്റോണിസ് വലയിലാക്കിയതോടെ 4-0ന്റെ തകര്‍പ്പന്‍ ജയവും സിറ്റിക്കൊപ്പം നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss