|    Oct 21 Sat, 2017 2:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റിയും കടന്ന് ഗണ്ണേഴ്‌സിന്റെ കുതിപ്പ്

Published : 23rd December 2015 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് ഇത്തവണ തങ്ങളും ഫേവറിറ്റുകളാണെന്ന് മുന്‍ ചാംപ്യന്മാരായ ആഴ്‌സനല്‍ തെളിയിച്ചു. കഴിഞ്ഞ ദിവസം നടന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഗണ്ണേഴ്‌സ് മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ചു.
ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ സിറ്റിയെ മുട്ടുകുത്തിച്ചത്. ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി ഗണ്ണേഴ്‌സ് കളി വരുതിയിലാക്കിയിരുന്നു.
33ാം മിനിറ്റില്‍ തിയോ വാല്‍കോട്ടിന്റെ വണ്ടര്‍ഗോളിലൂടെ അക്കൗണ്ട് തുറന്ന ആഴ്‌സനല്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഒലിവര്‍ ജിറൂഡിന്റെ ഗോളില്‍ ലീഡുയര്‍ത്തി. ഫൈനല്‍ വിസിലിന് എട്ടു മിനിറ്റ് ശേഷിക്കെ യായാ ടൂറെയിലൂടെ സിറ്റി ആദ്യ ഗോള്‍ മടക്കിയെങ്കിലും സമനില ഗോളിനായുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല.
ഈ ജയത്തോടെ ആഴ്‌സനല്‍ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. തലപ്പത്തുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ രണ്ടു പോയിന്റ് മാത്രം പിറകിലാണ് ഗണ്ണേഴ്‌സ്. ലെസ്റ്ററിന് 38ഉം ആഴ്‌സനലിന് 36ഉം പോയിന്റാണുള്ളത്. 32 പോയിന്റോടെ സിറ്റി മൂന്നാംസ്ഥാനത്താണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക