|    Jun 21 Thu, 2018 9:46 pm
FLASH NEWS

സിറ്റിയില്‍ കഞ്ചാവുമായി എട്ട് യുവാക്കള്‍ പോലിസ് പിടിയില്‍

Published : 15th January 2017 | Posted By: fsq

 

കൊച്ച: 700 ഗ്രാം കഞ്ചാവും അത് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവുമായി എട്ട് യുവാക്കള്‍ പോലിസ് പിടിയിലായി. സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന ടെഡി(20), ബെഡ്‌സണ്‍(20), എബിന്‍(20), വിവേക്(20), ജോസഫ്(20), പ്രിന്‍സ് (20), വിഷ്ണു(20), ഷോണ്‍(20) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും കഞ്ചാവുവലിക്കുന്നതിനുപയോഗിക്കുന്ന സാമഗ്രികളും എത്തിച്ചുകൊടുക്കുന്ന പ്രധാന കഞ്ചാവ് കച്ചവടസംഘമാണ് പിടിയിലായത്. സെന്‍ട്രല്‍ പോലിസ് എസ്‌ഐ വിജയശങ്കറുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഷാഡോ എസ്‌ഐ നിത്യാനന്ദപൈ, സിവില്‍ പോലിസ് ഓഫിസര്‍മാരായ സാനു, ആന്റണി, ഹരിമോന്‍, സാനുമോന്‍, ജയരാജ്, അഫ്‌സല്‍, വാവ, യൂസഫ്, സെന്‍ട്രല്‍ സ്റ്റേഷനിലെ എഎസ്‌ഐ ആന്റണി, സിവില്‍ പോലിസ് ഓഫിസര്‍ മണി എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss