|    Jan 18 Wed, 2017 3:07 am
FLASH NEWS

സിറ്റിങ് ജഡ്ജി അന്വേഷിക്കണം: സീതാറാം യെച്ചൂരി

Published : 12th April 2016 | Posted By: SMR

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരിക്കേറ്റു കിടക്കുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരവൂരിലേത് ദേശീയ ദുരന്തമാണ്.
ജില്ലാഭരണകൂടം അനുമതി നിഷേധിച്ച മല്‍സരക്കമ്പത്തിന് പോലിസ് അനുമതി നല്‍കിയതെങ്ങനെയെന്നും സര്‍ക്കാര്‍ വിശദമാക്കണം. സമഗ്രമായ അന്വേഷണമാണ് സിപിഎം ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പര്യാപ്തമല്ല.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്കുവീതം സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ക്ഷേത്ര ഉല്‍സവങ്ങളോടനുബന്ധിച്ച് വെടിക്കെട്ടു നടത്തുന്നത് നിരോധിക്കണമെന്ന് സിപിഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് തീരുമാനിക്കേണ്ടതാണെന്നുംയെച്ചൂരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക