|    Jul 20 Fri, 2018 4:51 am
FLASH NEWS
Home   >  Sports  >  Football  >  

സിറ്റിക്ക് മുന്നില്‍ നീലപ്പടയും വീണു; പ്രീമിയര്‍ ലീഗില്‍ സിറ്റി കുതിപ്പ്‌

Published : 1st October 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ വിജയം പിടിച്ചെടുത്തത്. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷം 67ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ അസിസ്റ്റില്‍ കെവിന്‍ ഡി ബ്രൂയിനാണ് സിറ്റിയ്ക്കായി വിജയ ഗോള്‍ സമ്മാനിച്ചത്.
കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിച്ച സിറ്റിയുടെ തന്ത്രത്തിന് മുന്നില്‍ നീലപ്പട നിഷ്പ്രഭമാവുകയായിരുന്നു. 62 ശതമാനം സമയവും പന്തടക്കം സ,ിറ്റിക്കൊപ്പമായിരുന്നു. ആറ് തവണ ചെല്‍സി ഗോള്‍ മുഖം വിറപ്പിച്ച സിറ്റിക്ക് ഒരു തവണ മാത്രമാണ് ലക്ഷ്യം നേടാനായത്. ഹസാര്‍ഡിനെ കുന്തമുനയാക്കി 3-5-1-1 ശൈലിയില്‍ ഇറങ്ങിയ ചെല്‍സിയെ 4-1-4-1 ശൈലിയില്‍ അണിനിരന്നാണ് സിറ്റി തളച്ചത്. ജയത്തോടെ 19 പോയിന്റുകളോടെ സിറ്റി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചെല്‍സി 13 പോയിന്റുകളോടെ നാലാം സ്ഥാനവും നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss