|    Mar 21 Wed, 2018 6:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റിക്ക് മധുരപ്രതികാരം

Published : 3rd November 2016 | Posted By: SMR

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മധുരപ്രതികാരം. ഫൈനലിനു തുല്യമായ ഗ്രൂപ്പ് പോരാട്ടത്തില്‍ സിറ്റി 3-1ന് ബാഴ്‌സയെ നിസ്സഹായരാക്കുകയായിരുന്നു. നേരത്തേ ബാഴ്‌സയുടെ തട്ടകത്തില്‍ ന ടന്ന ഒന്നാംപാദത്തിലേറ്റ 0-4ന്റെ കനത്ത തോല്‍വിക്ക് സ്വന്തം മൈതാനത്ത് വച്ച് സിറ്റി കണക്കുതീ ര്‍ത്തു.
അതേസമയം, മുന്‍ ജേതാക്കളായ ബയേ ണ്‍ മ്യൂണിക്ക്, ആഴ്‌സ നല്‍, പിഎസ്ജി, അത്‌ലറ്റികോ മാഡ്രിഡ് എന്നിവര്‍ രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.
ഗ്രൂപ്പ് എയില്‍ ആഴ്‌സനല്‍ 3-2ന് ല്യുഡോഗോറെറ്റ്‌സിനെയും പിഎസ്ജി 2-1ന് എഫ്‌സി ബാസെലിനെ യും ബിയില്‍ ബെന്‍ഫിക്ക 1-0ന് ഡയനാമോ കീവിനെയും തോല്‍പ്പിച്ചു. നാപ്പോളിയെ ബെസിക്റ്റസ് 1-1നു തളയ്ക്കുകയായിരുന്നു.
ഗ്രൂപ്പ് സിയില്‍ കെല്‍റ്റിക്കും ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചും ഇതേ സ്‌കോറിന് പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ ബയേണ്‍ 2-1ന് പിഎസ്‌വി ഐന്തോവനെയും അത്‌ലറ്റികോ ഇതേ സ്‌കോറിന് റോസ്‌തോവിനെയും കീഴടക്കുകയായിരുന്നു.
ഗ്യുന്‍ഡോഗന്‍- സിറ്റി ഹീറോ
ആദ്യപാദത്തിലെ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ടു കളത്തിലിറങ്ങിയ സിറ്റി സ്വന്തം കാണികള്‍ക്കു മുന്നില്‍ ബാഴ്‌സയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് നടത്തിയത്. കളിയുടെ ആദ്യ വിസില്‍ മുതല്‍ സിറ്റി നടത്തിയ ആക്രമണാത്മക ഫുട്‌ബോളിനു മുന്നില്‍ ബാഴ്‌സയ്ക്ക് അടിതെറ്റുകയായിരുന്നു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി സിറ്റി ജയം കൊയ്തത്.
ഇരട്ടഗോളുകള്‍ നേടിയ ജര്‍മന്‍ മിഡ്ഫീല്‍ഡ ര്‍ ഐകെയ് ഗ്യുന്‍ഡോഗനാണ് സിറ്റിയുടെ വിജയശില്‍പ്പി. 39, 74 മിനിറ്റുകളിലാണ് താരം സ്‌കോര്‍ ചെയ്തത്. മറ്റൊരു ഗോള്‍ 51ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്‌നിന്റെ വകയായിരുന്നു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ (21ാം മിനിറ്റ്) വകയായിരുന്നു ബാഴ്‌സയുടെ ആശ്വാസഗോള്‍. മധ്യനിരയില്‍ കളംനിറഞ്ഞു കളിച്ച ഡിബ്രുയ്ന്‍ -ഗ്യുന്‍ഡോഗന്‍-റഹീം സ്റ്റര്‍ലിങ് സഖ്യത്തിന്റെ മാസ്മരിക പ്രകടനമാണ് സിറ്റിയെ മികച്ച ജയത്തിലേക്കു നയിച്ചത്.
തോറ്റെങ്കിലും ഒമ്പതു പോയിന്റോടെ ബാഴ്‌സ തന്നെയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. ഏഴു പോയിന്റുള്ള സിറ്റിക്കാണ് രണ്ടാംസ്ഥാനം. അടുത്ത മല്‍സരത്തില്‍ ജയിച്ചാല്‍ ഇരുടീമിനും പ്രീക്വാര്‍ട്ടറിലെത്താം.
ആഴ്‌സനല്‍ രക്ഷപ്പെട്ടു
ല്യുഡോഗോറെറ്റ്‌സിനെതിരേ അട്ടിമറിത്തോ ല്‍വിയില്‍ നിന്ന് ആഴ്‌സനല്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. രണ്ടു ഗോളുകള്‍ക്കു പിറകില്‍ നിന്ന ശേഷമാണ് ഗണ്ണേഴ്‌സ് ജയത്തിലേക്ക് പൊരുതിക്കയറിയത്.
ജൊനാതന്‍ കഫു (12ാം മിനിറ്റ്), ക്ലോഡിയു കെസേറു (15) എന്നിവരുടെ ഗോളുകള്‍ ആഴ്‌സനലിനെ സ്തബ്ധരാക്കിയിരുന്നു. എന്നാല്‍ ഗ്രാനിത് സാക്ക (20), ഒലിവര്‍ ജിറൂഡ് (42), മെസൂദ് ഓസില്‍ (88) എന്നിവരുടെ ഗോളുകള്‍ ആഴ്‌സനലിന് അവിസ്മരണീയ ജയം സമ്മാനിച്ചു.
ബാസെലിനേതിരേ ബ്ലാസി മറ്റിയുഡിയും തോമസ് മ്യുനീറുമാണ് പിഎസ്ജി സ്‌കോറര്‍മാര്‍.
ലെവന്‍ഡോവ്‌സ്‌കിക്കും ഗ്രീസ്മാനും ഡബിള്‍
ഗ്രൂപ്പ് ഡിയില്‍ രണ്ടു താരങ്ങളുടെ ഇരട്ടഗോള്‍ പ്രകടനമാണ് ബയേണിനും അത്‌ലറ്റികോയ്ക്കും ജയം സമ്മാനിച്ചത്.
ബയേണിനായി പോളണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി രണ്ടു വട്ടം നിറയൊഴിച്ചപ്പോള്‍ അത്‌ലറ്റികോയ്ക്കുവേണ്ടി അന്റോണി ഗ്രീസ്മാനും രണ്ടു തവണ വലകുലുക്കി. ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് പിഎസ്‌വിക്കെതിരേ ബയേണ്‍ ജയത്തിലേക്ക് മുന്നേറിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss