|    Oct 18 Wed, 2017 7:43 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് ടിക്കറ്റ്; അയാക്‌സ് പുറത്ത്

Published : 26th August 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പവര്‍ഹൗസുകളും കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുമായ മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്ക് യോഗ്യത നേടി. എന്നാല്‍ മുന്‍ ജേതാക്കളായ ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ ഡാം അവിശ്വസനീയ തോല്‍വിയോടെ പുറത്തായി. ജര്‍മന്‍ ടീം ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാ ച്ച്, ഡെന്‍മാര്‍ക്കില്‍ നിന്നുള്ള എഫ്‌സി കോപന്‍ഹേഗന്‍, ക്രൊയേഷ്യന്‍ ടീം ഡയനാമോ സെഗ്രബ് എന്നിവര്‍ ചാംപ്യന്‍സ് ലീഗിനു ടിക്കറ്റെടുത്തു.
ഇരുപാദങ്ങളിലായി നടന്ന മല്‍സരത്തില്‍ സിറ്റി 6-0ന് സ്റ്റുവ ബുക്കറെസ്റ്റിയെ മുക്കുകയായിരുന്നു. ആദ്യപാദത്തില്‍ തന്നെ 5-0ന്റെ വന്‍ വിജയത്തോടെ സിറ്റി യോഗ്യത ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദത്തില്‍ സിറ്റി 1-0ന് ജയിച്ചുകയറി. 56ാം മിനിറ്റില്‍ ഫാബിയ ന്‍ ഡെല്‍ഫിന്റെ വകയായിരുന്നു സിറ്റിയുടെ വിജയഗോള്‍.
അതേസമയം, റഷ്യന്‍ ക്ലബ്ബായ എഫ്‌സി റോസ്‌റ്റോവാണ് അയാക്‌സിന്റെ കഥ കഴിച്ചത്. രണ്ടാംപാദത്തില്‍ റോസ്‌റ്റോവ് 4-1ന് അയാക്‌സിനെ നാണംകെടുത്തി. ഒന്നാംപാദത്തില്‍ അയാക്‌സ് 2-1ന് ജയിച്ചിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി 5-2ന്റെ വന്‍ വിജയത്തോടെ റോസ്‌റ്റോവ് ആദ്യമായി ചാംപ്യന്‍സ് ലീഗിന് അര്‍ഹത നേടി.
ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 6-1ന് യങ് ബോയ്‌സിനെയും ഡയനാമോ സെഗ്രബ് 2-1ന് സാല്‍സ്ബര്‍ഗിനെയും തോല്‍പ്പിച്ചു.
ഗ്രൂപ്പുകള്‍ ഇന്ന് യുവേഫ ആ സ്ഥാനത്ത് പ്രഖ്യാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക