|    Dec 19 Wed, 2018 7:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റിക്കു സമനില

Published : 29th November 2018 | Posted By: kasim kzm

ഗ്രൂപ്പ് എഫില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ലയോണ്‍ സമനിലയില്‍ കുരുക്കി. രണ്ടുവട്ടം മുന്നിലെത്തിയ ലയോ ണ്‍ അട്ടിമറി ഭീഷണി മുഴക്കിയെങ്കിലും ഒരുവിധം സമനിലയുമായി ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ തടിതപ്പുകയായിരുന്നു. ഒരു കളി പോലും തോറ്റിട്ടില്ലെങ്കിലും നാലെണ്ണം സമനിലയിലായ ലയോണ്‍ ഒരു ജയവുമായി ഏഴു പോയിന്റോടെ സിറ്റിക്കു പിന്നിലുണ്ട്. മൂന്നു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള സിറ്റി 10 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
ഇന്നും പ്രമുഖ ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ മത്സരമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂള്‍, ഫ്രഞ്ച് സംഘം പിഎസ്ജിയെ നേരിടും. മുഹമ്മദ് സലാഹിന്റെയും നെയ്മറുടെയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിനു കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. മുന്‍ ചാംപ്യന്മാരായ ബാഴ്‌സലോണയ്ക്ക് പിഎസ്‌വി ഐന്തോവനാണ് എതിരാളികള്‍. ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാന്‍ ഹാരി കെയ്‌ന്റെ ടോട്ടനത്തെ നേരിടും. രാത്രി ഒന്നരയ്ക്കാണ് എല്ലാ മത്സരങ്ങളും.
ആറു ഗോളുമായി ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോവസ്‌കിയാണ് ഗോള്‍വേട്ടയില്‍ മുന്നി ല്‍. ബാഴ്‌സ താരം ലയണ ല്‍ മെസ്സിയും എഎസ് റോമയുടെ ബോസ്‌നിയന്‍ താരം എഡിന്‍ സകോയും അഞ്ചു ഗോളുമായി തൊട്ടു പിന്നിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss