|    Jun 29 Thu, 2017 9:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ

Published : 1st May 2016 | Posted By: SMR

ദമസ്‌കസ്/മോസ്‌കോ: സിറിയയിലെ ലതാകിയ പ്രവിശ്യയില്‍ യുഎസ്-റഷ്യ ധാരണയെത്തുടര്‍ന്ന് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഇന്നലെ പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്. സിറിയന്‍ അറബ് റിപബ്ലിക് നേതൃത്വവുമായുള്ള സഹകരണത്തോടെ ലതാകിയ പ്രവിശ്യയുടെ വടക്കന്‍ മേഖലകളില്‍ യുഎസും റഷ്യയും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുത്തിയെന്ന് റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി താസ് റിപോര്‍ട്ട് ചെയ്തു. ദമസ്‌കസില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിനു ധാരണയായതായി റഷ്യയിലെ മറ്റൊരു വാര്‍ത്താ ഏജന്‍സി റിയോ നൊവോസ്തി കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. ദമസ്‌കസിനു പുറമേ സമീപത്തെ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൗട്ടയിലും 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ട, വിമതരുടെ നിയന്ത്രണത്തിലുള്ള ഹലബ് പ്രവിശ്യയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുത്തുന്നതു സംബന്ധിച്ച് റിപോര്‍ട്ടുകളില്‍ പരാമര്‍ശമില്ല. വെടിനിര്‍ത്തല്‍ കരാറില്‍ ഹലബ് പ്രവിശ്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നെങ്കിലും റഷ്യ ഇതിനു വിസമ്മതിക്കുകയായിരുന്നെന്ന് സിറിയയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക