|    Jun 25 Mon, 2018 10:10 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: ഹുംസില്‍ സമാധാന കരാര്‍ പ്രാബല്യത്തില്‍

Published : 4th August 2017 | Posted By: fsq

 

മോസ്‌കോ: സിറിയയില്‍ ഹുംസ് നഗരത്തിന്റെ വടക്കന്‍ മേഖലയില്‍ സംഘര്‍ഷ നിയന്ത്രിതപ്രദേശം പ്രഖ്യാപിക്കുന്നതിന് ധാരണ. റഷ്യയും സിറിയന്‍ പ്രതിപക്ഷ വിമതരും തമ്മിലാണ് കരാറിലെത്തിയത്. ഇന്നലെ രാത്രിയോടെ ഇവിടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് അറിയിച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയിലായിരുന്നു റഷ്യയും വിമതരുമായുള്ള ചര്‍ച്ച. വിമത നിയന്ത്രണത്തിലുള്ള പട്ടണങ്ങളും സമീപഗ്രാമങ്ങളും കരാറിന്റെ പരിധിയിലുള്‍പ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss