|    May 22 Mon, 2017 11:18 pm
FLASH NEWS

സിറിയ: ഹലബില്‍ ഏറ്റുമുട്ടല്‍; 70 മരണം

Published : 16th June 2016 | Posted By: SMR

ബെയ്‌റൂത്ത്: സിറിയയിലെ ഹലബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുകൂല സൈന്യവും വിമതരുമായുള്ള ഏറ്റുമുട്ടലില്‍ 70 ഭടന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്.
ഹലബ് നഗരത്തിനു തെക്കു പടിഞ്ഞാറുള്ള സയ്താന്‍, ഖലാസ ഗ്രാമങ്ങള്‍ സര്‍ക്കാര്‍ അനുകൂല സൈന്യം പിടിച്ചടക്കിയിരുന്നു. തുടര്‍ന്ന് ഖലാസ തിരിച്ചു പിടിക്കുന്നതിനായി അല്‍ നുസ്‌റ ഫ്രണ്ട് പോരാട്ടം ആരംഭിച്ചു.
ഹലബിലെ വിമത നിയന്ത്രണത്തിലുള്ള തെക്കന്‍ മേഖലകളില്‍ കഴിഞ്ഞ രാത്രി സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമാക്രമണം ശക്തമായിരുന്നെന്നും ഒബ്‌സര്‍വേറ്ററി അറിയിച്ചു.
ഹലബില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണങ്ങള്‍ തുടരുന്നതായി അല്‍ വതന്‍ പത്രം റിപോര്‍ട്ട് ചെയ്തു. അല്‍ നുസ്‌റ ഫ്രണ്ടിന്റെ സ്വാധീന മേഖലകള്‍ ലക്ഷ്യമാക്കിയാണ് റഷ്യന്‍ വ്യോമാക്രമണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day