|    Feb 26 Mon, 2018 6:50 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: സൈന്യം രാസായുധം പ്രയോഗിച്ചതായി കണ്ടെത്തി

Published : 1st February 2018 | Posted By: kasim kzm

ദമസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പന്‍സ് (ഒപിസിഡബ്ല്യു) കണ്ടെത്തല്‍. ഗൂത്തയില്‍നിന്നു ശേഖരിച്ച സാംപിളുകള്‍ക്ക് 2014ല്‍ സിറിയന്‍ സര്‍ക്കാര്‍ യുഎന്നിനു കൈമാറിയ സറയ്ന്‍ രാസായുധ ശേഖരവുമായി സാമ്യമുള്ളതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. 2013 ആഗസ്ത് 21ന് വിമത മേഖലയില്‍ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചു എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നതാണ് കണ്ടെത്തല്‍. എന്നാല്‍, ആരോപണം അസദ് ഭരണകൂടം നിഷേധിച്ചിരുന്നു. ഗൂത്തയില്‍ അതിരാവിലെയുണ്ടായ ആക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013 മാര്‍ച്ചില്‍ അലപ്പോയിലെ ഖാന്‍ അല്‍ ഹസന്‍ നഗരത്തില്‍ നടത്തിയ ആക്രമണത്തിന്റെ അവശിഷ്ടങ്ങളിലും സറയ്ന്‍  സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സിറിയയുടെ ആദ്യ രാസായുധപ്രയോഗമായിരുന്നു ഇതെന്നാണ് നിഗമനം. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇദ്‌ലിബിലെ ഖാന്‍ ശെയ്ഖൂനിലും സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. വളരെ ഗുരുതരമാണ് ഈ കണ്ടെത്തലെന്ന് ഒപിസിഡബ്ല്യു അംഗം പറഞ്ഞു.ആദ്യമായാണ് സിറിയ സിവിലിയന്‍മാര്‍ക്കെതിരേ രാസായുധം പ്രയോഗിച്ചതായി തെളിയിക്കപ്പെടുന്നത്. അതേസമയം, ദമസ്‌കസിലും ഇദ്‌ലിബിലും വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ബോംബാക്രമണം തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss