|    Jul 28 Fri, 2017 4:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: സായുധ പോരാളികള്‍ക്കെതിരായ പോരാട്ടം; റഷ്യയും യുഎസും സംയുക്ത സൈനിക നീക്കത്തിന്

Published : 17th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹലബില്‍ സായുധപോരാളികള്‍ക്കെതിരേ റഷ്യയും യുഎസും സംയുക്ത സൈനിക നടപടിക്കൊരുങ്ങുന്നു.
ഹലബില്‍ സംയുക്ത സൈനിക നടപടി ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജീ ഷോയിഗുവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഹലബില്‍ ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈന്യവും വിമതരും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ ഒരു മാസത്തിനിടെ ശക്തമായിരുന്നു. റഷ്യന്‍ സൈന്യം സര്‍ക്കാരിനെയും യുഎസ് വിമതരെയുമാണ് ഹലബില്‍ പിന്തുണയ്ക്കുന്നതെങ്കിലും അഞ്ചു വര്‍ഷമായി സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ ഇരു രാജ്യങ്ങളും മുന്നോട്ട് വച്ചിരുന്നു.
അതേസമയം ഇറാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെറ്റ് വിമാനങ്ങള്‍ സിറിയയിലെ ഹലബ്, ദേര്‍ അസ്സോര്‍ ഇദിലിബ് മേഖലകളില്‍ വിമതര്‍ക്കുനേരെ ആക്രമണം നടത്തി. ഇതാദ്യമായാണ് ഇറാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ സൈനികസംഘം സിറിയയില്‍ ആക്രമണം നടത്തുന്നത്.
പശ്ചിമ ഇറാനിലെ ഹംദാന്‍ വ്യോമതാവളത്തില്‍ നിന്ന് തുപ്ലോവ് 22എം3 ബോംബറുകളും സുഖോയ് 34 യുദ്ധവിമാനങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും സിറിയ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തുന്നതിനായി റഷ്യ അനുമതി തേടിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആക്രമണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക