|    Dec 16 Sat, 2017 1:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: സര്‍ക്കാര്‍, കുര്‍ദ് അധീന മേഖലകളില്‍ സ്‌ഫോടനത്തില്‍ 48 മരണം

Published : 6th September 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ കുര്‍ദ് നിയന്ത്രണമേഖലയിലും സര്‍ക്കാര്‍നിയന്ത്രണ മേഖലകളിലുമുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 40 പേര്‍ മരിച്ചു. ഹുംസിലെ തീരനഗരമായ താര്‍തുസിലും കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കന്‍ നഗരമായ ഹസാഖയിലുമാണ് ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നത്.
സിറിയയില്‍ റഷ്യന്‍ വ്യോമസേനയുടെയും പ്രസിഡന്റ് ബാശ്ശര്‍ അല്‍ അസ്സദിന്റെ സൈന്യത്തിന്റെയും കേന്ദ്രമായ താര്‍തുസിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹസാഖയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. താര്‍തുസില്‍ ഇരട്ടസ്‌ഫോടനങ്ങളില്‍ 45ഓളം പേര്‍ക്ക് പരിക്കേറ്റു. കുര്‍ദ് അസായെഷ് സുരക്ഷാ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ചെക്‌പോയിന്റിലും ആക്രമണം നടന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
രണ്ടിടങ്ങളില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളുമുണ്ടായി. അതിനിടെ, മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി യുഎസ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക