|    Oct 20 Sat, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: സംഘര്‍ഷരഹിത മേഖലകള്‍ നിര്‍ണയിക്കാന്‍ റഷ്യ-തുര്‍ക്കി- ഇറാന്‍ ധാരണ

Published : 16th September 2017 | Posted By: fsq

 

അസ്താന (കസാകിസ്താന്‍): സിറിയ സംഘര്‍ഷരഹിത മേഖലകള്‍ നിര്‍ണയിക്കുന്നതിന് റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തി. സിറിയ വിഷയം ചര്‍ച്ചചെയ്യുന്നതിനായി കസാകിസ്താന്‍ തലസ്ഥാനം അസ്താനയില്‍ ചേര്‍ന്ന ആറാംവട്ട ചര്‍ച്ചയിലാണ് തീരുമാനം. ആറുമാസത്തേക്ക് ഈ മേഖലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ആറുമാസ കാലാവധി ഭാവിയില്‍ ദീര്‍ഘിപ്പിക്കാമെന്നും ധാരണയിലെത്തിയിട്ടുണ്ട്. ഇദ്‌ലിബ്, ഹുംസ്, ലതാകിയ, ഹലബ്, ഹമാ പ്രവിശ്യകളിലും കിഴക്കന്‍ ഘൗട്ടയിലുമാണ് സംഘര്‍ഷരഹി—ത മേഖലകളെന്നു മൂന്നു രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.  നാലു സംഘര്‍ഷ രഹിത മേഖലകളാണു കരാര്‍ പ്രകാരം സ്ഥാപിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss