|    Feb 19 Mon, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: ശുഭപ്രതീക്ഷയില്ലെന്ന് ഒബാമ

Published : 22nd November 2016 | Posted By: SMR

വാഷിങ്ടണ്‍: സിറിയയുടെ ഭാവിയില്‍ ശുഭപ്രതീക്ഷയില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇപ്പോഴത്തെ സ്ഥിതിയില്‍ സിറിയയിലെ സംഘര്‍ഷാവസ്ഥ ഇനിയും തുടരാനാണ് സാധ്യതയെന്നും ഒബാമ പറഞ്ഞു.
സംഘര്‍ഷം രൂക്ഷമായ ഹലബില്‍ മാനുഷിക സഹായം ലഭിക്കാത്തതുമൂലം മഹാവിപത്ത് സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം നാശ—ത്തിന്റെ വക്കിലാണ്. പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് റഷ്യന്‍ സര്‍ക്കാരും ഇറാനിയന്‍ സര്‍ക്കാരും നല്‍കുന്ന പിന്തുണ സ്ഥിതി രൂക്ഷമാക്കുകയാണെന്നും ഒബാമ പറഞ്ഞു.
റഷ്യയും ഇറാനും അസദിനെ സഹായിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ രാജ്യത്തെ ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കപ്പെട്ടു. സിവിലിയന്‍മാര്‍ മരിച്ചുവീണു- ഒബാമ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss