|    Jan 16 Mon, 2017 10:55 pm
FLASH NEWS

സിറിയ: വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ മാത്രം മതിയെന്ന് റഷ്യ

Published : 30th September 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹലബില്‍ 48 മണിക്കൂര്‍ മാത്രം വെടിനിര്‍ത്തല്‍ കരാര്‍ മതിയെന്നു ശുപാര്‍ശ ചെയ്ത് റഷ്യ. ഹലബില്‍ വിമത മേഖലകള്‍ക്കു നേരെ വ്യോമാക്രമണം ശക്തമായ സാഹചര്യത്തില്‍ സമാധാന ചര്‍ച്ച അവസാനിപ്പിക്കുമെന്ന് യുഎസ് മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് റഷ്യ ഇക്കാര്യം അറിയിച്ചത്.
ചര്‍ച്ചയില്‍നിന്നു പിന്‍മാറുമെന്ന യുഎസിന്റെ പ്രതികരണം വികാരപരമാണെന്ന് റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി സെര്‍ജി റ്യാബ്‌കോവ് പറഞ്ഞു. ഹലബില്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനായി യുഎസ് കഴിഞ്ഞ ദിവസം റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മാനുഷികപരിഗണന വച്ച് ഇളവ് നല്‍കാമെന്നും റഷ്യ പ്രതികരിക്കുകയായിരുന്നു. രണ്ടു ദിവസത്തെ വെടിനിര്‍ത്തല്‍ ഹലബില്‍ അകപ്പെട്ടിരിക്കുന്ന 2.5 ലക്ഷത്തോളം സിവിലിയന്‍മാര്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കാന്‍ സഹായകരമാവുമെന്ന് റ്യാബ്‌കോവ് പറഞ്ഞു.
അതേസമയം, ഹലബിലെ വിമതമേഖലയില്‍ കഴിഞ്ഞ ദിവസം രണ്ട് ആശുപത്രികള്‍ക്കു നേര്‍ക്കു വ്യോമാക്രമണമുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. സിറിയന്‍ സേനയാണോ റഷ്യന്‍ സേനയാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. നേരത്തേ വെടിനിര്‍ത്തല്‍ ധാരണ തകര്‍ന്നതിനെത്തുടര്‍ന്ന്, ഹലബിന്റെ കിഴക്കന്‍ വിമത മേഖലകള്‍ പിടിച്ചെടുക്കുന്നതിനായി സൈനികനടപടി ആരംഭിക്കുമെന്ന് സിറിയ വ്യക്തമാക്കിയിരുന്നു. നഗരത്തില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാവുന്നതിനിടെയാണ് ആക്രമണം. ഒരു കശാപ്പുശാലയെക്കാള്‍ കഷ്ടമാണ് ഹലബ് നഗരമെന്ന് ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യുഎന്‍ അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക