|    Jan 24 Tue, 2017 8:40 am

സിറിയ: വെടിനിര്‍ത്തല്‍ കരാറിന് അന്ത്യം

Published : 20th September 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ യുഎസിന്റെയും റഷ്യയുടെയും നേതൃത്വത്തില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാറും അന്ത്യത്തിലേക്ക്.
യുഎസ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് 60ലധികം സൈനികരെ കൊലപ്പെടുത്തിയതോടെ തന്നെ ഫലത്തില്‍ കരാര്‍ അവസാനിച്ചിരുന്നു. ഇതിനുപിന്നാലെ സര്‍ക്കാര്‍ സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ ഹാമ പ്രവിശ്യയിലെ വിമതമേഖലയില്‍ ഇന്നലെ ആക്രമണം നടത്തിയിരുന്നു.
നിരവധി ജബ്ഹത് ഫതെഹ് അല്‍ശാം പ്രവര്‍ത്തകരെ ആക്രമണത്തില്‍ കൊലപ്പെടുത്തിയാതാണ് സിറിയന്‍ സൈന്യം അറിയിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതായി ഹലബിലെ യുഎസ് പിന്തുണയുള്ള വിമതര്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ അവസാനിച്ചതായി സിറിയന്‍ സൈന്യവും സൂചന നല്‍കിയിരുന്നു.
ഇതോടെ ഹലബില്‍ കുടുങ്ങിയിരിക്കുന്ന ഒരു ലക്ഷത്തിലധികം ആളുകള്‍ക്കുള്ള അവശ്യവസ്തുക്കള്‍ പാതി വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു മാസത്തിലധികമായി ഇവര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. 40ഓളം ട്രക്കുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ആറു ദിവസമാണ് നിലനിന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക