|    Sep 21 Fri, 2018 5:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: വെടിനിര്‍ത്തല്‍ കരാര്‍ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കും

Published : 25th January 2017 | Posted By: fsq

 

അസ്താന: സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം സാധ്യമാക്കാനായുള്ള സമാധാന ചര്‍ച്ചയില്‍ തുര്‍ക്കി, റഷ്യ, ഇറാന്‍ ധാരണ. സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുമെന്ന്്് മൂന്നു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വ്യക്തമാക്കി. തുര്‍ക്കി-റഷ്യ സംയുക്ത ആഭിമുഖ്യത്തില്‍ കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാരിന്റെയും വിമതരുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ പ്രതിനിധികളോടൊപ്പം സര്‍ക്കാരുമായി പോരാട്ടത്തിലേര്‍പ്പെട്ട സായുധസേനാ നേതൃത്വവും ആദ്യമായി ചര്‍ച്ചയില്‍ പങ്കാളികളായി. രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതിനാണ്് ചര്‍ച്ച പ്രധാനമായും ലക്ഷ്യംവച്ചത്. അടുത്തമാസം എട്ടിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ യുഎന്‍ നേതൃത്വത്തില്‍ നടക്കുന്ന സിറിയ സമാധാന ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കാനുള്ള നിര്‍ദേശങ്ങളിലും ധാരണയായതായി സൂചനയുണ്ട്്്. സിറിയയിലെ സായുധ പ്രതിപക്ഷത്തെ ജനീവ ചര്‍ച്ചകളില്‍ പങ്കാളികളാക്കുന്നതിനോട്്് വിയോജിപ്പില്ലെന്ന്്് റഷ്യയും തുര്‍ക്കിയും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്്്. സിറിയയിലെ അക്രമങ്ങള്‍ കുറച്ചുകൊണ്ടുവരുക, സമാധാനശ്രമങ്ങള്‍ക്കായുള്ള പരസ്പരവിശ്വാസം രൂപപ്പെടുത്തുക, സിവിലിയന്‍മാരുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പുവരുത്തുക, അവര്‍ക്കു സംരക്ഷണം നല്‍കുക, ഭക്ഷണവും മരുന്നുകളും അവശ്യ വസ്തുക്കളും ലഭ്യമാക്കുക എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന്് ചര്‍ച്ചയ്ക്കു ശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.സിറിയന്‍ വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും യുഎന്‍ മധ്യസ്ഥതയില്‍ നടത്തിയ അവസാനവട്ട ചര്‍ച്ചകള്‍ 2016ന്റെ ആദ്യത്തില്‍ തടസ്സപ്പെട്ടിരുന്നു. ഇന്നലെ അവസാനിച്ച സമാധാനചര്‍ച്ചയില്‍ ഐഎസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സിറിയയിലെ യുഎന്‍ ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തുറയും യുഎസ് പ്രതിനിധിയായി കസാഖിസ്താനിലെ യുഎസ് അംബാസിഡറും ചര്‍ച്ചകളില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുകയെന്നതാണ് പ്രഥമ പരിഗണനയെന്ന് സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ നയിക്കുന്ന ബശര്‍ അല്‍ ജാഫ്രി പറഞ്ഞു. ചര്‍ച്ചയുടെ മുന്നോടിയായി സിറിയയില്‍ പോരാട്ടത്തിലേര്‍പ്പെട്ട വിഭാഗങ്ങളില്‍ ഒന്നിന്റെ കോ- ഓഡിനേറ്ററായ ഡോ. റിയാദ് ഹജ്ജാബ് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അഹ്്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, അസ്താന ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ യുഎന്നിലേക്ക് സമര്‍പ്പിക്കത്തക്ക വിധത്തില്‍ ശക്തമല്ലെന്ന് വിമതരുടെ പ്രതിനിധിയായ യഹ്യ അല്‍ അരിദി പ്രതികരിച്ചു. സര്‍ക്കാര്‍ സൈന്യത്തിന്റെ ഉപരോധം ഒഴിവാക്കുക, ഉപരോധം തുടരുന്ന മേഖലകളിലെ സിവിലിയന്‍മാര്‍ക്ക് ഭക്ഷ്യ- അവശ്യവസ്തു വിതരണം ഉറപ്പാക്കുക, അന്യായമായി തടവിലിട്ടവരെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേരത്തേ വിമതര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങളിന്‍മേല്‍ ചര്‍ച്ചയില്‍ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന്് അരിദി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss