|    Dec 13 Wed, 2017 5:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ വെടിനിര്‍ത്തല്‍ കരാര്‍; സഹായവിതരണം ലഭ്യമാവുന്നില്ല

Published : 16th September 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ 48 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ യുഎസ്-റഷ്യ ധാരണ. വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിച്ചെങ്കിലും സിറിയയിലേക്കുള്ള സഹായവിതരണം ലഭ്യമാക്കുന്നതില്‍ പരാജയപ്പെടുന്നതായി റിപോര്‍ട്ട്.
കരാര്‍ നിലവില്‍വന്നതോടെ സിറിയയിലെ സംഘര്‍ഷാവസ്ഥയില്‍ കാര്യമായ കുറവുവന്നതായി യുഎന്‍ വക്താവ് സ്റ്റഫാന്‍ ഡെ മിസ്തുര അഭിപ്രായപ്പെട്ടു. എന്നാല്‍ സിറിയയില്‍ ഉപരോധം നിലനില്‍ക്കുന്ന മേഖലകളില്‍ സഹായമെത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ഉപരോധം തുടരുന്ന ഹലബിലെ വിമത മേഖലകളിലേക്കുള്ള സഹായവിതരണം സുരക്ഷാ കാരണങ്ങളുടെ പേരില്‍ തുര്‍ക്കി അതിര്‍ത്തിയില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഹലബിലെ വിമത മേഖലകളിലേക്കുള്ള പ്രധാന റോഡില്‍ നിന്ന് സിറിയന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് കഴിഞ്ഞവാരം ജനീവയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎസും റഷ്യയും ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറില്‍ പറയുന്നു. പാതയില്‍ ചൊവ്വാഴ്ചയോടെ സൈന്യത്തെ പിന്‍വലിക്കാന്‍ ആരംഭിച്ചതായി സിറിയന്‍ സര്‍ക്കാരും പ്രതികരിച്ചിരുന്നു.
എന്നാല്‍ സൈന്യം ഇപ്പോഴും പാതയില്‍ ഉപരോധം തുടരുകയാണെന്നും ഇവരെ പിന്‍വലിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക