|    May 27 Sat, 2017 7:13 pm
FLASH NEWS

സിറിയ: വിമത മേഖലകളില്‍ സര്‍ക്കാരിന്റെ കനത്ത വ്യോമാക്രമണം

Published : 21st March 2017 | Posted By: fsq

 

ദമസ്‌കസ്: സിറിയയില്‍ വിമതരില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട ദമസ്‌കസിന്റെ സമീപപ്രദേശങ്ങളില്‍ സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം തുടങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദമസ്‌കസിന്റെ കിഴക്കന്‍ മേഖലയില്‍ അല്‍ഖാഇദയുമായി ബന്ധമുണ്ടായിരുന്ന ഫതേ അല്‍ഷാം മുന്നണി ഞായറാഴ്ച അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. ഈ മേഖലയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വ്യോമാക്രമണം തുടങ്ങിയതായി ബശ്ശാറുല്‍ അസദിന്റെ സൈനികവൃത്തങ്ങള്‍ അറിയിച്ചു. വിമതര്‍ നിയന്ത്രണത്തിലാക്കിയ ജോബാര്‍ മേഖലയിലാണ് വ്യോമാക്രമണം നടക്കുന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് തലവന്‍ റാമി അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ സൈന്യമാണോ സര്‍ക്കാരിനെ പിന്താങ്ങുന്ന റഷ്യന്‍ സേനയാണോ വ്യോമാക്രമണം നടത്തുന്നതെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ 15 വിമതര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.  പ്രദേശത്ത് ഇരുവിഭാഗവും തമ്മില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 26 സര്‍ക്കാര്‍ സൈനികരും 21 വിമതരും കൊല്ലപ്പെട്ടിരുന്നു. ബാബ് തൗമ, റുഖ്ന്‍ അല്‍ ദിന്‍, അബ്ബാസിയിന്‍ മേഖലകളിലും ആക്രമണങ്ങളുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day