|    Oct 21 Sat, 2017 6:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ 120 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 8th October 2017 | Posted By: fsq

 

ദമസ്‌കസ്: കിഴക്കന്‍ സിറിയയില്‍ റഷ്യന്‍ സേനയുടെ ആക്രമണങ്ങളില്‍ 120 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ വ്യത്യസ്ത പ്രദേശങ്ങളിലായിരുന്നു ആക്രമണം. ദയറുസൂര്‍ പ്രവിശ്യയിലെ അല്‍ മയ്ദീനില്‍ ഐഎസ് കേന്ദ്രത്തില്‍ 80 പേരും അതിര്‍ത്തിപട്ടണമായ അല്‍ ബുകാമലില്‍ 40പേരുമാണ് കൊല്ലപ്പെട്ടത്. ഇറാഖില്‍ നിന്ന് അല്‍ ബുകാമലിലേക്കു കടക്കുകയായിരുന്ന 60ഓളം വിദേശ സൈനികരും റഷ്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ നിന്നും തുണീസ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് കൊല്ലപ്പെട്ടത്. സിറിയയില്‍ ഐഎസിന്റെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നാണ് അല്‍ മയ്ദീന്‍. അതേസമയം, വ്യാഴാഴ്ചയുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികളടക്കം 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക