|    Oct 18 Wed, 2017 2:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: റഷ്യന്‍ വ്യോമാക്രമണത്തില്‍ 55 മരണം

Published : 13th October 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ വിമതനിയന്ത്രണത്തിലുള്ള ഹലബില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. ബുസ്തന്‍ അല്‍ ഖസര്‍, ഫാര്‍ദോസ്, അല്‍ റഷീഖ എന്നീ മേഖലകളിലാണ് ആക്രമണം നടന്നത്. നിരവധിപേര്‍ക്കു പരിക്കേറ്റു. സിറിയയിലെ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആക്രമണം.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യുഎന്‍ രക്ഷാസമിതി നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. സംഘര്‍ഷമേഖലകളില്‍ കുടിവെള്ളത്തിന്റെയും മരുന്നിന്റെയും ഭക്ഷണത്തിന്റെയും ദൗര്‍ലഭ്യം നേരിടുന്നതായി യുഎന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. വിമതരെ സഹായിക്കാന്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയും ഐഎസ്, കുര്‍ദ് വിരുദ്ധപോരാട്ടത്തിനായി തുര്‍ക്കിയും സിറിയയില്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക