|    Mar 23 Thu, 2017 5:58 am
FLASH NEWS

സിറിയ: മൊആദമിയെഹില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു

Published : 4th September 2016 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനം ദമസ്‌കസിലെ മൊആദമിയെഹില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള മൊആദമിയെഹ് തിരിച്ചുപിടിക്കുന്നതിനായുള്ള സിറിയന്‍ സര്‍ക്കാരിന്റെ കരാറിന്റെ ആദ്യഘട്ടമായി 303പേരെയാണ് മാറ്റിയത്. ഇതില്‍ ആയുധം വച്ച് കീഴടങ്ങിയ 62 സായുധസംഘാംഗങ്ങളും ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോര്‍ജെലാ പട്ടണത്തിലേക്കാണു കുടിയൊഴിപ്പിക്കുന്നവരെ മാറ്റുന്നതെന്ന് സിറിയയിലെ സനാ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ദമസ്‌കസിനു സമീപമുള്ള ദരായയില്‍ നിന്ന് സിവിലിയന്‍മാരെ പൂര്‍ണമായും മാറ്റുന്നതിനായുള്ള നടപടി തടസ്സപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിലാണു പുതിയ കരാര്‍ നിലവില്‍വന്നത്. ദരായയിലേതു നിര്‍ബന്ധിത കുടിയേറ്റമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
സംഘര്‍ഷം തുടരുന്ന ദരായയില്‍നിന്നുള്ളവരാണ് മൊആദമിയെഹിലേക്കു മാറിയത്. കരാറുകള്‍ ജനങ്ങളെക്കൊണ്ട് നിര്‍ബന്ധിതമായി അംഗീകരിപ്പിക്കുന്ന ശൈലിയാണ് സിറിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജനങ്ങളെ പട്ടിണിക്കിട്ട് അവരെ കീഴടക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

(Visited 59 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക